പാക് ക്യാപ്റ്റന്റെ 'തസ്ബീഹ് മാല' ചൊല്ലുന്ന വീഡിയോ വൈറൽ; നന്നായിട്ട് കളിച്ചിട്ട് പ്രാർത്ഥിക്കണമെന്ന് ആരാധകർ

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പാകിസ്താൻ പുറത്തായെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ നിന്ന് പാകിസ്താൻ ഏറെക്കുറെ പുറത്തായെന്ന് ഉറപ്പായിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഇന്ത്യയോട് ആറ് വിക്കറ്റിന്റെ തോൽവിയാണ് പാകിസ്താൻ ഏറ്റുവാങ്ങിയത്. അതിന് മുമ്പ് ന്യൂസിലാൻഡിനോടും തോറ്റു. ഇനി ബംഗ്ലാദേശിനെതിരായ മത്സരം മാത്രമാണ് അവശേഷിക്കുന്നത്. സ്വന്തം നാട്ടില്‍ മൂന്ന് മത്സരങ്ങളും തോല്‍ക്കാതിരിക്കാന്‍ വേണ്ടി മാത്രമാണ് പാകിസ്താന്റെ ഇനിയുള്ള ശ്രമം.

ഇപ്പോള്‍ പാകിസ്താൻ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്വാനുമായി ബന്ധപ്പെട്ട ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മത്സരത്തിനിടെ റിസ്വാന്‍ 'തസ്ബീഹ് മാല' ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുന്ന ദൃശ്യങ്ങളാണ് വൈറലായിരിക്കുന്നത്. താരത്തിന്റെ വീഡിയോ വൈറലായതിന് പിന്നാലെ പ്രതികരണവുമായി പലരും രംഗത്തെത്തി.

റിസ്വാന്‍ തസ്ബീഹ് ഉപയോഗിച്ച് പ്രാര്‍ത്ഥിക്കുമ്പോള്‍ രോഹിത് ശര്‍മ മഹാമൃത്യുഞ്ജയ മന്ത്രം ജപിക്കുന്നുണ്ടാകും എന്നായിരുന്നു റെയ്‌ന തമാശ രൂപേണ പറഞ്ഞത്. മഹാമൃത്യുഞ്ജയ മന്ത്രം ദുഷ്ടശക്തികളെ അകറ്റി നിര്‍ത്തി ഭക്തനെ സുരക്ഷിതരാക്കാന്‍ സഹായിക്കുമെന്നും റെയ്‌ന പറഞ്ഞു. നന്നായി കളിക്കാതെ ദൈവത്തോട് പ്രാർത്ഥിച്ചിട്ട് മാത്രം കാര്യമില്ലെന്നാണ് മറ്റ് പല ആരാധകരും പറയുന്നത്.

അതേസമയം കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തില്‍ പാകിസ്താനെതിരെ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഇന്ത്യ. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടന്നു. ഇന്ത്യ വിജയിക്കുമ്പോള്‍ 111 പന്തില്‍ ഏഴ് ബൗണ്ടറി സഹിതം 100 റണ്‍സെടുത്ത കോഹ്‌ലി പുറത്താകാതെ നില്‍ക്കുകയായിരുന്നു.

Content Highlights:pakistan captain mohammed rizwan with tasbeeh during india vs pakistan

dot image
To advertise here,contact us
dot image