കോഹ്ലീ, സിക്സറടിച്ച് തീർത്തേക്ക്‌!; ഡ്രസിങ് റൂമിൽ നിന്നുള്ള രോഹിത്തിന്റെ വീഡിയോ വൈറൽ

ഇരുതാരങ്ങളും തമ്മിലുള്ള സൗഹൃദം ഈ ദൃശ്യങ്ങളിലൂടെ ആഘോഷിക്കുകയാണ് ആരാധകർ.

dot image

പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് എത്തിയിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്ലി. ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായത് കോഹ്‌ലി പുറത്താകാതെ നേടിയ സെഞ്ച്വറിയാണ്. 111 പന്തില്‍ പുറത്താകാതെ ഏഴ് ബൗണ്ടറി സഹിതം 100 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. 43ാം ഓവറില്‍ ബൗണ്ടറിയടിച്ചാണ് കോഹ്‌ലി മൂന്നക്കം തികച്ചതും ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും.

പാകിസ്താനെതിരെ ഇന്ത്യയുടെ വിജയത്തിനൊപ്പം തന്നെ ആരാധകർ ഏറെ കാത്തിരുന്നതാണ് വിരാട് കോഹ്ലി സെഞ്ച്വറി സ്വന്തമാക്കുന്നതും. ഇപ്പോൾ വിരാട് കോ​ഹ്ലിയുടെ സെഞ്ച്വറി നേട്ടം ഡ്രസിങ് റൂമിലിരുന്ന് ആഘോഷിക്കുന്ന രോഹിത് ശർമയുടെ വീഡിയോയാണ് വൈറലാവുന്നത്. അവസാന പന്തിൽ സിക്‌സ് അടിച്ച് കളി ജയിപ്പിക്കാന്‍ കോഹ്ലിക്ക് രോഹിത് നിര്‍ദേശം നല്‍കുന്നതിന്റെ രസകരമായ ദൃശ്യങ്ങളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

ഇന്ത്യക്ക് ജയിക്കാന്‍ 46 പന്തില്‍ രണ്ട് റണ്‍സും കോഹ്ലിക്ക് സെഞ്ച്വറി തികയ്ക്കാന്‍ നാല് റണ്‍സും ആവശ്യമുള്ള സമയത്താണ് ഡ്രസിങ് റൂമില്‍ നിന്ന് ഇന്ത്യൻ ക്യാപ്റ്റൻ കൈകൊണ്ട് ആം​ഗ്യം കാണിച്ചത്. കോഹ്ലിയെ നോക്കി സിക്‌സറടിക്കാനായിരുന്നു രോഹിത്തിന്റെ നിർദേശം. തൊട്ടടുത്ത പന്തില്‍ ബൗണ്ടറിയടിച്ച് കോഹ്ലി ഇന്ത്യയെ വിജയത്തിലെത്തിച്ചതിനൊപ്പം സെഞ്ച്വറി തികയ്ക്കുകയും ചെയ്തു. ഇതിനു പിന്നാലെ രോഹിത് എഴുന്നേറ്റ് നിന്നു കൈയടിക്കുകയും ചെയ്യുന്നുണ്ട്.

മത്സരത്തിന് ശേഷം കോഹ്ലിയെ ചേർത്തുപിടിച്ച് പ്രശംസിക്കുന്ന ഇന്ത്യൻ ക്യാപ്റ്റന്റെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഇരുതാരങ്ങളും തമ്മിലുള്ള സൗഹൃദം ഈ ദൃശ്യങ്ങളിലൂടെ ആഘോഷിക്കുകയാണ് ആരാധകർ.

Content Highlights: Rohit Sharma dares Virat Kohli to hit a six with century on the line and India just two runs from win vs PAK

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us