'അന്തവും കുന്തവുമില്ലാത്ത കുറേയെണ്ണം, എല്ലാം മതിയായി'; പാകിസ്താന്‍ ടീമിനെതിരെ ആഞ്ഞടിച്ച് മുന്‍ താരം

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ താരം ഷുഹൈബ് അക്തര്‍

dot image

ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയ്‌ക്കെതിരെ പരാജയം വഴങ്ങിയതിന് പിന്നാലെ പാകിസ്താന്‍ ടീമിനെ രൂക്ഷമായി വിമര്‍ശിച്ച് പാക് മുന്‍ താരം ഷുഹൈബ് അക്തര്‍. തോല്‍വിയില്‍ അത്ഭുതമില്ലെന്നും നിലവാരമില്ലാത്ത ടീമും സെലക്ഷന്‍ കമ്മിറ്റിയുടെ പല തീരുമാനങ്ങളുമാണ് പാകിസ്ഥാനെ ഇത്തരത്തിലാക്കിയതെന്നും അക്തര്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് താരം കടുത്ത വിമര്‍ശനം ഉന്നയിച്ചത്.

'പരാജയത്തില്‍ ഒട്ടും നിരാശ തോന്നുന്നില്ല. ഇങ്ങനെയൊക്കെ തന്നെ സംഭവിക്കുമെന്ന് എനിക്കറിയാമായിരുന്നു. എല്ലാ ടീമുകളും ആറ് ബൗളര്‍മാരുമായാണ് കളിക്കുന്നത്. ഇവിടെ അഞ്ച് പേരെ മാനേജ് ചെയ്യാന്‍ പറ്റുന്നില്ല. മാനേജ്മെന്റിന് അവര്‍ എന്താണ് ചെയ്യുന്നത് എന്നതിനെ പറ്റി ഒരു ധാരണയുമില്ല. എന്തൊരു ബുദ്ധിശൂന്യമായ മാനേജ്മെന്റാണ്. മാനേജ്മെന്റിനെ പോലെ തന്നെയാണ് കളിക്കാരും. അവര്‍ക്കും അവരെന്താണ് ചെയ്യേണ്ടത് എന്നതിനെ പറ്റി യാതൊരു ഊഹവുമില്ല', അക്തര്‍ തുറന്നടിച്ചു.

'ഈ ടീമിന് വേണ്ടത്ര സ്‌കില്‍ സെറ്റ് തന്നെയില്ല എന്നതാണ് സത്യം. രോഹിത്, വിരാട് കോലി,ശുഭ്മാന്‍ ഗില്‍ ഇവര്‍ക്കൊക്കെയും പന്തിനെ അതിര്‍ത്തി കടത്താന്‍ എളുപ്പത്തില്‍ സാധിക്കുന്നു. ആ സ്‌കില്‍ സെറ്റ് പാക് ബാറ്റര്‍മാര്‍ക്കില്ല. എന്താണ് കളിക്കളത്തില്‍ ചെയ്യേണ്ടത് എന്നതിനെ പറ്റി യാതൊരു ഐഡിയയുമില്ല', അക്തര്‍ പറഞ്ഞു.

'ക്യാപ്റ്റന്‍സിയും വട്ടപൂജ്യമാണ്. നിങ്ങള്‍ക്ക് മൈതാനത്ത് വിക്കറ്റുകളും റണ്‍സും നേടാന്‍ കഴിഞ്ഞില്ലെങ്കില്‍ ടാലന്റിനെ പറ്റി പറയുന്നത് വെറുതെയാണ്. ഇത് കേള്‍ക്കാന്‍ തുടങ്ങി 10-15 വര്‍ഷമായി. തോല്‍വിയില്‍ പറയാന്‍ ഒന്നുമില്ല, എല്ലാം മതിയായി', മത്സരശേഷം പാകിസ്ഥാന്‍ മാധ്യമവുമായി നടത്തിയ ചര്‍ച്ചയ്ക്കിടെ ഷുഹൈബ് അക്തര്‍ പറഞ്ഞു.

Content Highlights: Shoaib Akhtar blasts Pakistan cricket

dot image
To advertise here,contact us
dot image