ഇതൊക്കെ സാധാരണമല്ലേ, കോഹ്ലിയുടെ സെഞ്ച്വറി ഞങ്ങള്‍ക്ക് ഒരിക്കലും സര്‍പ്രൈസല്ല; പ്രതികരിച്ച് രോഹിത്

പാകിസ്താനെതിരെ 42.3 ഓവറില്‍ ബൗണ്ടറിയടിച്ചാണ് കോഹ്‌ലി മൂന്നക്കം തികച്ചതും ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും

dot image

പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ സെഞ്ച്വറിയടിച്ച് ഫോമിലേക്ക് ഉയര്‍ന്നിരിക്കുകയാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍. ഇന്ത്യയുടെ ആറ് വിക്കറ്റ് വിജയത്തില്‍ നിര്‍ണായകമായത് കോഹ്‌ലി പുറത്താകാതെ നേടിയ സെഞ്ച്വറിയാണ്. 111 പന്തില്‍ പുറത്താകാതെ ഏഴ് ബൗണ്ടറി സഹിതം 100 റണ്‍സാണ് വിരാട് സ്വന്തമാക്കിയത്. 42.3 ഓവറില്‍ ബൗണ്ടറിയടിച്ചാണ് കോഹ്‌ലി മൂന്നക്കം തികച്ചതും ഇന്ത്യയുടെ വിജയറണ്‍ കുറിച്ചതും.

ഇപ്പോള്‍ വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിയെ കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. കോഹ്‌ലിയുടെ പ്രകടനത്തില്‍ സന്തോഷം പ്രകടിപ്പിച്ച രോഹിത് അദ്ദേഹം സെഞ്ച്വറിയടിച്ചതില്‍ അത്ഭുതപ്പെടാനില്ലെന്നും പ്രതികരിച്ചു.

'വിരാട് കോഹ്‌ലിയെ സംബന്ധിച്ചിടത്തോളം ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്ടമുള്ള കാര്യമാണ്. കുറച്ചധികം വര്‍ഷങ്ങളായി ഞങ്ങള്‍ അവന്റെ പ്രകടനങ്ങള്‍ ആസ്വദിക്കുകയാണ്. അതുകൊണ്ടുതന്നെ ഈ സെഞ്ച്വറിയില്‍ ഡ്രസ്സിംഗ് റൂമില്‍ ഇരിക്കുന്ന ഒരാള്‍ക്ക് പോലും ഒരു അത്ഭുതമില്ല. ഇത് അദ്ദേഹത്തിന്‍റെ നോർമല്‍ ദിവസമാണ്', രോഹിത് മത്സരശേഷം പറഞ്ഞു.

അതേസമയം ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ പാകിസ്താനെ തകര്‍ത്ത് സെമി ബെര്‍ത്ത് ഏതാണ്ട് ഉറപ്പിച്ചിരിക്കുകയാണ് ഇന്ത്യ. ദുബായ് രാജ്യാന്തര സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് ഇന്ത്യന്‍ വിജയം. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് മാത്രം നഷ്ടത്തില്‍ 43 ഓവറില്‍ മറികടക്കുകയായിരുന്നു.

Content Highlights: Virat Kohli's Century vs Pakistan was not a surprise to dressing room says Rohit Sharma

dot image
To advertise here,contact us
dot image