
പാകിസ്താനിലും ദുബായിയിലുമായി പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് വേദികളിലെ സുരക്ഷ ശക്തമാക്കി പാകിസ്താന്‍. തീവ്രവാദ ഭീഷണിയെ തുടര്‍ന്നാണ് നടപടി. ടൂര്‍ണമെന്റിന് വേദിയായി പാകിസ്താനിലെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോകുമെന്ന ഭീഷണിയുണ്ടെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് പാകിസ്താന്‍ ഇന്റലിജന്‍സ് ബ്യൂറോ മുന്നറിയിപ്പ് നല്‍കിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
Breaking News: Champions Trophy पर मंडराने लगा आतंकी खतरा | Terror Threat on Champions Trophy | Pak#ChampionsTrophy #TerrorAttack #Pakistan #TerrorThreat #PunjabKesariTV pic.twitter.com/wojxJKbmvS
— Punjab Kesari (@punjabkesari) February 25, 2025
ടീം ഇന്ത്യയുടെ ഒഴികെ ടൂര്‍ണമെന്റിലെ മറ്റെല്ലാ ടീമുകളുടെ മത്സരങ്ങളും പാകിസ്താനിലെ വിവിധ വേദികളിലായാണ് നടക്കുന്നത്. ഇന്ത്യയ്ക്ക് ഫൈനലിലെത്താന്‍ സാധിച്ചില്ലെങ്കില്‍ ഫൈനല്‍ മത്സരവും പാകിസ്താനില്‍ തന്നെയായിരിക്കും അരങ്ങേറുന്നത്.
ഇതിനിടെയാണ് ഭീകര സംഘടനകളായ തെഹ്‌രിക് താലിബാന്‍ പാകിസ്താനും (ടിടിപി) ഐഎസ്‌ഐഎസും കൂടാതെ ബലൂചിസ്താന്‍ കേന്ദ്രമാക്കിയുള്ള ഗ്രൂപ്പുകളും ഭീഷണി ഉയര്‍ത്തി രംഗത്തെത്തിയിരിക്കുന്നത്. ടൂര്‍ണമെന്റില്‍ പങ്കെടുക്കാനെത്തുന്ന വിദേശികളെ തട്ടിക്കൊണ്ടുപോയി മോചനദ്രവ്യം ആവശ്യപ്പെടാന്‍ സാധ്യതയുണ്ടെന്നാണ് പാകിസ്താന്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പ്. തുടര്‍ന്ന് റേഞ്ചേഴ്‌സിനെയും ലോക്കല്‍ പൊലീസിനെയും ഉള്‍പ്പെടുത്തി ഹൈ ലെവല്‍ സുരക്ഷാ സംഘത്തെയാണ് പാകിസ്താന്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
Content Highlights: Terror threat over Champions Trophy 2025; kidnapping plans against foreign nationals in Pakistan: Reports