നെറ്റ്സിൽ നേരിട്ടത്തിൽ ഏറ്റവും പ്രയാസമേറിയ ബൗളർ ആരാണ്?; മറുപടി നൽകി കെ എൽ രാഹുൽ

വിക്കറ്റ് കീപ്പറായി നിൽക്കുമ്പോൾ പന്തുകൾ കൈപ്പിടിയിലാക്കാൻ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതും ഈ ബൗളറുടെ പന്തുകളാണെന്ന് രാഹുൽ

dot image

നെറ്റ്സിൽ ബാറ്റിങ് പരിശീലനത്തിനിടെ നേരിട്ട ഏറ്റവും പ്രയാസമേറിയ ബൗളർ ആരെന്നതിൽ മറുപടി നൽകി ഇന്ത്യൻ ബാറ്റർ കെ എൽ രാഹുൽ. ഇന്ത്യൻ പേസർ മുഹമ്മദ് ഷമിയുടെ പേരാണ് സഹതാരം കെ എൽ രാഹുൽ പറഞ്ഞത്. ഇഎസ്പിഎൻ ക്രിക്ഇൻഫോയുടെ ഒരു പ്രോ​ഗ്രാമിൽ കെ എൽ രാഹുൽ നേരിട്ട 25 ചോദ്യങ്ങളിൽ ഒന്നായിരുന്നു ഇത്. വിക്കറ്റ് കീപ്പറായി നിൽക്കുമ്പോൾ പന്തുകൾ കൈപ്പിടിയിലാക്കാൻ കൂടുതൽ ബുദ്ധിമുട്ട് നേരിടുന്നതും ഷമിയുടെ പന്തുകളാണെന്ന് രാഹുൽ മറ്റൊരു ചോദ്യത്തിൽ പറഞ്ഞു.

ഉറക്കം കെടുത്തുന്ന ബൗളർ ആരെന്നായിരുന്നു രാഹുൽ നേരിട്ട മറ്റൊരു ചോദ്യം. അഫ്​ഗാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാന്റെ പേരാണ് രാഹുൽ പറഞ്ഞത്. മറ്റൊരു ബാറ്ററിൽ നിന്ന് കോപ്പി ചെയ്തിട്ടുള്ള ഒരു ഷോട്ട് ഏതെന്നും രാഹുൽ പറഞ്ഞു. വിരാട് കോഹ്‍ലിയുടെ ഫ്ലിക്ക് ഷോട്ടുകൾ എന്നായിരുന്നു താരം പ്രതികരിച്ചത്. ടെസ്റ്റ് ക്രിക്കറ്റിൽ ഇഷ്ടപ്പെട്ട ഒരു സെഞ്ച്വറി നേട്ടം ഏതെന്ന ചോദ്യത്തിൽ 2021 സെഞ്ച്വറിയനിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ശതകമാണ് രാഹുൽ ചൂണ്ടിക്കാട്ടിയത്.

ഡ്രെസ്സിങ് റൂമിൽ മികച്ച സുഹൃത്തായി രാഹുൽ തിരഞ്ഞെടുത്തത്ത് ഇഷാന്ത് ശർമയെയാണ്. മികച്ച ബുദ്ധിയുള്ള ക്രിക്കറ്റ് താരമായി രാഹുൽ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ തിരഞ്ഞെടുത്തു. ബാറ്റ് ചെയ്യുമ്പോൾ സ്റ്റമ്പിന് പിന്നിൽ അമിത സംസാരം നടത്തുന്ന വിക്കറ്റ് കീപ്പർ ആരെന്ന ചോദ്യത്തിന് ഒരൽപ്പം ആലോചിച്ച ശേഷം ഓസ്ട്രേലിയൻ മുൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിന്റെ പേരാണ് രാഹുൽ പറഞ്ഞത്. ​ഗ്രൗണ്ടിലെ മികച്ച ബാറ്റിങ്ങിനെക്കുറിച്ച് ആത്മപ്രശംസ നടത്തുന്ന സഹതാരം ആരെന്ന ചോദ്യത്തിന് മുഹമ്മദ് സിറാജിന്റെ പേര് ചിരിച്ചുകൊണ്ട് രാഹുൽ പറഞ്ഞു.

Content Highlights: KL Rahul reveals one Indian bowler he hates facing in the nets

dot image
To advertise here,contact us
dot image