തുടർച്ചയായി പരിക്കുകൾ അലട്ടുന്നു; വിരമിക്കൽ ആലോചിച്ച് പാകിസ്താൻ ഫഖർ സമാൻ: റിപ്പോർട്ട്

പെട്ടെന്നുള്ള തീരുമാനങ്ങൾ ഉണ്ടാകരുതെന്നാണ് താരത്തിന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നൽകിയിരിക്കുന്ന നിർദ്ദേശം

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായതിന് പിന്നാലെ പാകിസ്താൻ ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ ഫഖർ സമാൻ തീരുമാനമെടുത്തതായി റിപ്പോർട്ട്. തുടർച്ചയായി പരിക്കുകൾ ഏൽക്കുന്നതാണ് താരത്തെ തീരുമാനത്തിലേക്ക് നയിക്കുന്നത്. ചാംപ്യൻസ് ട്രോഫിയുടെ ഉദ്ഘാടന മത്സരത്തിൽ ന്യൂസിലാൻഡിനെതിരെ ഫീൽഡ് ചെയ്യുന്നതിനിടെ ഫഖറിന് പരിക്കേറ്റിരുന്നു. പിന്നീട് ​ഗ്രൗണ്ടിൽ മടങ്ങിയെത്തിയെങ്കിലും ഏറെ ബുദ്ധിമുട്ടിയാണ് താരം ബാറ്റ് ചെയ്തത്. പിന്നാലെ ഫഖർ പരിക്കുകാരണം ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായിരുന്നു.

2023 ഏകദിന ലോകകപ്പിന് ശേഷം ദക്ഷിണാഫ്രിക്ക, ന്യൂസിലാൻഡ് ടീമുകൾ ഉൾപ്പെട്ട ത്രിരാഷ്ട്ര പരമ്പരയിലാണ് ഫഖർ സമാൻ പാകിസ്താൻ ടീമിലേക്ക് തിരിച്ചുവന്നത്. 2019ന് ശേഷം വൈറ്റ് ബോൾ ക്രിക്കറ്റിൽ മാത്രമായിരുന്നു ഫഖറിന്റെ ശ്രദ്ധ. എന്നാൽ പെട്ടെന്നുള്ള തീരുമാനങ്ങൾ ഉണ്ടാകരുതെന്നാണ് ഫഖർ സമാന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് നൽകിയിരിക്കുന്ന നിർദ്ദേശം.

ചാംപ്യൻസ് ട്രോഫിക്കിടെ പരിക്കേറ്റതിൽ ഫഖർ അസ്വസ്ഥനാണ്. തൽക്കാലം ഒരു ഇടവേളയെടുത്ത് പരിക്കിൽ നിന്ന് മോചിതനാകാനാണ് പിസിബി ഫഖറിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 2022 മുതൽ ഫഖറിന് മാനസികമായും ശാരീരികമായും ഒരുപാട് അസ്വസ്ഥതകൾ നേരിട്ടിട്ടുണ്ട്. ഇപ്പോൾ ഫഖർ ട്വന്റി 20യിൽ മാത്രം ശ്രദ്ധിക്കുകയാവും നല്ലതെന്നും പാകിസ്താൻ ക്രിക്കറ്റ് ബോർഡ് പറയുന്നു.

Content Highlights: Pakistan Star Hints At ODI Retirement After Early Champions Trophy Exit

dot image
To advertise here,contact us
dot image