
വനിത പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിൽ ഗുജറാത്ത് ടൈറ്റൻസിന് വിജയം. റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെ ആറ് വിക്കറ്റിനാണ് ഗുജറാത്ത് പരാജയപ്പെടുത്തിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത റോയൽ ചലഞ്ചേഴ്സ് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെടുത്തു. മറുപടി പറഞ്ഞ ഗുജറാത്ത് 16.3 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
നേരത്തെ ടോസ് നേടിയ ഗുജറാത്ത് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 33 റൺസെടുത്ത കനിക അഹുജയാണ് ചലഞ്ചേഴ്സ് നിരയിലെ ടോപ് സ്കോറർ. രാഘവി ബിസ്റ്റ് 22 റൺസെടുത്തു. ഗുജറാത്ത് ജയന്റ്സിനായി ഡിയാൻഡ്ര ഡോട്ടിനും തനുജ കൻവാറും രണ്ട് വിക്കറ്റുകൾ വീതം സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിൽ ആഷ്‌ലി ഗാർഡ്നറുടെ അർധ സെഞ്ച്വറിയാണ് ഗുജറാത്തിനെ അനായാസം ജയത്തിലേക്ക് നയിച്ചത്. 31 പന്തിൽ ആറ് ഫോറും മൂന്ന് സിക്സറും സഹിതം 58 റൺസ് ഗാർഡനർ സംഭാവന ചെയ്തു. പുറത്താകാതെ 30 റൺസെടുത്ത ഫോബ് ലിച്ച്ഫീൽഡിന്റെ ബാറ്റിങ്ങും നിർണായകമായി.
Content Highlights: Gardner Helps Gujarat Giants Win By 6 Wickets