ഗെയിലിന്റെ വിൻഡീസും മോർഗന്റെ ഇംഗ്ലണ്ടും ആവേശപോരാട്ടം; എട്ട് റൺസിന് വിൻഡീസ് ജയം

ക്രിസ് ​ഗെയിലും ഡ്വെയിൻ സ്മിത്തും വെസ്റ്റ് ഇൻഡീസിനായി മികച്ച തുടക്കം നൽകി

dot image

അന്താരാഷ്ട്ര മാസ്റ്റേഴ്സ് ലീ​ഗ് ക്രിക്കറ്റിൽ വെസ്റ്റ് ഇൻഡീസിന് ആവേശജയം. ഇം​ഗ്ലണ്ടിനെതിരെ എട്ട് റൺസിന്റെ വിജയമാണ് വിൻഡീസ് ടീം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 179 റൺസെടുത്തിട്ടുണ്ട്. മറുപടി ബാറ്റിങ്ങിൽ ഇം​ഗ്ലണ്ട് മാസ്റ്റേഴ്സിന് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുക്കാനെ സാധിച്ചുള്ളു.

നേരത്തെ ടോസ് നേടിയ ഇം​ഗ്ലണ്ട് മാസ്റ്റേഴ്സ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്രിസ് ​ഗെയിലും ഡ്വെയിൻ സ്മിത്തും വെസ്റ്റ് ഇൻഡീസിനായി മികച്ച തുടക്കം നൽകി. സ്മിത്ത് 35 റൺസും ​ഗെയിൽ 39 റൺസും നേടി. ആദ്യ വിക്കറ്റിൽ ഇരുവരും 77 റൺസ് കൂട്ടിച്ചേർത്തു. പിന്നാലെ 35 റൺസെടുത്ത നാർസിങ് ഡിനരൈൻ, 29 റൺസെടുത്ത ആഷ്ലി നഴ്സ് എന്നിവരാണ് വെസ്റ്റ് ഇൻഡീസ് മാസ്റ്റേഴ്സിന് മികച്ച സ്കോർ നേടിക്കൊടുത്തത്.

മറുപടി ബാറ്റിങ്ങിൽ ഫിൽ മുസ്താർഡ് 35, ഒയിൻ മോർ​ഗൻ 22, ക്രിസ് സ്കോഫീൽഡ് 32, ക്രിസ് ട്രെംലെറ്റ് 26, സ്റ്റുവർട്ട് മീക്കർ 24 എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി. എന്നാൽ വിജയത്തിന് എട്ട് റൺസ് അകലെ പോരാട്ടം എത്തിക്കാനെ ഇം​ഗ്ലണ്ട് മാസ്റ്റേഴ്സിന് കഴിഞ്ഞുള്ളു.

Content Highlights: West Indies Masters beat England Masters by 8 runs

dot image
To advertise here,contact us
dot image