
ഐസിസി ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഓസ്‌ട്രേലിയ സെമി ഫൈനലില്‍. അഫ്ഗാനിസ്ഥാനെതിരായ നിര്‍ണായക പോരാട്ടം മഴയെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നതോടെയാണ് ഓസീസ് സെമിയിലേക്ക് മുന്നേറിയത്.
Australia advance to the semis 🇦🇺#ChampionsTrophy #AFGvAUS ✍️: https://t.co/17Q04ho1qz pic.twitter.com/G0ZIFeTl78
— ICC (@ICC) February 28, 2025
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന്‍ നിശ്ചിത 50 ഓവറില്‍ 273 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. സെദിഖുള്ള അദല്‍ (85), അസ്മത്തുള്ള ഒമര്‍സായ് (67) എന്നിവരുടെ ഇന്നിങ്‌സുകളാണ് അഫ്ഗാനിസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഓസീസിന് വേണ്ടി ബെന്‍ ഡ്വാര്‍ഷുയിസ് മൂന്നും സ്പെന്‍സര്‍ ജോണ്‍സണ്‍, ആദം സാംപ എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.
274 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസ്‌ട്രേലിയ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സ് എടുത്തിരുന്നു. മറുപടി ബാറ്റിംഗില്‍ മാത്യൂ ഷോര്‍ട്ടിന്റെ (20) വിക്കറ്റാണ് ഓസ്ട്രേലിയക്ക് നഷ്ടമായത്. അഞ്ച് ഓവര്‍ പൂര്‍ത്തിയാവും മുമ്പ് 44 റണ്‍സ് കൂട്ടി ചേര്‍ത്താണ് ഷോര്‍ട്ട് മടങ്ങിയത്. അസ്മതുള്ളയുടെ പന്തില്‍ ഗുല്‍ബാദിന്‍ നെയ്ബിനായിരുന്നു ക്യാച്ച്. സഹ ഓപണര്‍ ട്രാവിസ് ഹെഡ് 40 പന്തില്‍ 59 റണ്‍സുമായും സ്റ്റീവന്‍ സ്മിത്ത് 19 റണ്ണുമായും പുറത്താകാതെ നിന്നു. ഇതിനിടെയാണ് മഴയെത്തിയത്.
സെമി ഉറപ്പിക്കാന്‍ ഇന്നത്തെ മത്സരത്തില്‍ അഫ്ഗാന് വിജയം അനിവാര്യമായിരുന്നു. എന്നാല്‍ മത്സരം ഉപേക്ഷിച്ചതോടെ പോയിന്റ് ടേബിളില്‍ ഒന്നാമതുള്ള ഓസ്‌ട്രേലിയ സെമി യോഗ്യത നേടുകയായിരുന്നു.
Content Highlights: Champions Trophy 2025: Australia qualify for knockouts after washout in Afghanistan clash