എല്ലാ ടീമിനും സെഞ്ച്വറിയുണ്ട്; പാകിസ്താന് മാത്രം ഇല്ല; താരങ്ങളുടെ വ്യക്തിഗത പ്രകടനവും 'സ്വാഹ'

ടൂർണമെന്റിൽ നിന്ന് പുറത്തായി എന്നതിനേക്കാൾ ദയനീയമാണ് പാകിസ്താന്റെ താരങ്ങളുടെ പ്രകടനം

dot image

ചാംപ്യൻസ് ട്രോഫിയിലെ ഇന്നലത്തെ പാകിസ്താൻ-ബംഗ്ലാദേശ് മത്സരം മഴമൂലം ഉപേക്ഷിച്ചതോട് കൂടി ഒരു മത്സരം പോലും ജയിക്കാതെ പാകിസ്താൻ സ്വന്തം മണ്ണിൽ നടക്കുന്ന ഐസിസി ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ്. ടൂർണമെന്റിൽ നിന്ന് പുറത്തായി എന്നതിനേക്കാൾ ദയനീയമാണ് പാകിസ്താന്റെ താരങ്ങളുടെ പ്രകടനം. ബാറ്റിങ്ങിലും ബൗളിങ്ങിലും ആവറേജ് പ്രകടനം പോലും എടുത്ത് പറയാൻ ഒരൊറ്റ താരങ്ങൾ പോലുമില്ല.

ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടം പൂർത്തിയാകും മുമ്പ് തന്നെ സെഞ്ച്വറികൾ ഒരുപാട് പിറന്ന ടൂർണമെന്റിൽ ഒരു പാക് താരത്തിന് പോലും 100 എന്ന സംഖ്യ തൊടാനായിട്ടില്ല. ടൂർണമെന്റിൽ ഇതുവരെ ആരും സെഞ്ചറി നേടാത്ത ഒരു ടീം ആതിഥേയരുടേതാണ്. ഒമ്പത് മത്സരങ്ങൾ കഴിയുമ്പോള്‍ 11 സെഞ്ച്വറികളാണ് ടൂർണമെന്റിൽ ഇതുവരെ പിറന്നത്. സെഞ്ച്വറികളുടെ എണ്ണത്തിൽ ടൂർണമെന്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച പ്രകടനമാണിത്.

ന്യൂസീലൻഡിനെതിരായ ഉദ്ഘാടന മത്സരത്തിൽ 69 റൺസെടുത്ത ഖുഷ്ദിൽ ഷായുടെ പ്രകടനമാണ്. ചാംപ്യൻസ് ട്രോഫിയില്‍ പാക്ക് താരത്തിന്റെ മികച്ച വ്യക്തിഗത ഇന്നിങ്സ്. ഇതേ മത്സരത്തിൽ ബാബർ അസം 64 റൺസെടുത്തിരുന്നു. എന്നാൽ ഈ ഇന്നിങ്‌സ് കെട്ടിപ്പടുക്കാൻ 90 പന്തുകൾ നേരിട്ട ബാബർ ഒരുപാട് പഴികേട്ടു. താരം കൂടുതൽ ഡോട്ട് ബോളുകൾ കളിച്ചതോടെ ടൂർണമെന്റ് ജയിച്ചുതുടങ്ങാനുള്ള സുവർണാവസരം കൂടിയാണ് പാഴായത്.

ഇതുകൂടാതെ ഒരു പാക് താരത്തിന്റെ വ്യക്തിഗത പ്രകടനം എന്ന് പറയുന്നത് ഇന്ത്യക്കെതിരെ സൗദ് ഷക്കീൽ നേടിയ 62 റൺസാണ്. പക്ഷെ ഇതും മാച്ച് വിന്നിങ് പെർഫോമൻസായില്ല. പേരുകേട്ട പാക് ബോളർമാരും സ്വന്തം മണ്ണിൽ നടന്ന ടൂർണമെന്റിൽ പരാജയമായിരുന്നു.

Content Highlights: Every team has a century; Pakistan is not the only one in champions trophy

dot image
To advertise here,contact us
dot image