
രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ഒരു സീസണില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയ താരമെന്ന റെക്കോര്‍ഡ് സ്വന്തമാക്കി വിദര്‍ഭയുടെ സ്പിന്നര്‍ ഹര്‍ഷ് ദുബെ. ഇതുവരെ സീസണില്‍ 69 വിക്കറ്റുകള്‍ ദുബെ വീഴ്ത്തിയിട്ടുണ്ട്. ഇതോടെ ബിഹാര്‍ സ്പിന്നര്‍ അശുതോഷ് അമന്റെ 68 വിക്കറ്റ് നേട്ടമാണ് ദുബെ മറികടന്നത്.
Harsh Dubey shatters the record for the most wickets taken by any bowler in a Ranji Trophy season.#RanjiTrophy #Vidarbha pic.twitter.com/PJ6WB8afuW
— Circle of Cricket (@circleofcricket) February 28, 2025
കേരളത്തിനെതിരെ നടന്നുകൊണ്ടിരിക്കുന്ന രഞ്ജി ട്രോഫി ഫൈനലിനിടെയാണ് ദുബെ ചരിത്രനേട്ടം സ്വന്തമാക്കിയത്. കേരളത്തിന്റെ ആദ്യ ഇന്നിങ്‌സില്‍ മൂന്ന് വിക്കറ്റുകള്‍ കൂടി വീഴ്ത്തിയതോടെയാണ് 22കാരനായ ദുബെ റെക്കോര്‍ഡ് കുറിച്ചത്.
കേരളത്തിന്റെ ഒന്നാം ഇന്നിംഗ്‌സിലെ 122-ാം ഓവറിന്റെ അവസാന പന്തില്‍ കേരളത്തിന്റെ പത്താം നമ്പര്‍ ബാറ്റ്‌സ്മാന്‍ എം ഡി നിധീഷിനെ വിക്കറ്റിന് മുന്നില്‍ കുരുക്കിയാണ് ദുബെ സീസണില്‍ 69 വിക്കറ്റ് നേട്ടം പൂര്‍ത്തിയാക്കിയത്. ഇതോടെ വിദര്‍ഭയ്ക്ക് ആദ്യ ഇന്നിംഗ്‌സ് ലീഡ് നേടിക്കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു. കൂടാതെ 400ല്‍ അധികം റണ്‍സും ദുബെ ഈ സീസണില്‍ നേടിയിട്ടുണ്ട്.
Content Highlights: Harsh Dubey Breaks Record Of Taking Most Wickets In A Ranji Trophy Season