'അതറിയാൻ റോക്കറ്റ് സയന്‍സ് പഠിക്കേണ്ട! ഇന്ത്യയ്ക്ക് CT 2025 ൽ ആനുകൂല്യമുണ്ട്'; ഒളിയമ്പുമായി ദ. ആഫ്രിക്കൻ താരം

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലെ ഒരേ വേദിയിലാണ് അരങ്ങേറുന്നത്

dot image

ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഒരേ വേദിയില്‍ മാത്രം കളിക്കുന്നതിന്റെ ആനുകൂല്യം ഇന്ത്യയ്ക്കുണ്ടെന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരമായ റാസി വാന്‍ ഡര്‍ ദസന്‍. ചാമ്പ്യന്‍സ് ട്രോഫിയില്‍ മറ്റെല്ലാ ടീമുകളുടെ മത്സരങ്ങളും പാകിസ്താനിലെ വിവിധ വേദികളിലായാണ് നടക്കുന്നത്. എന്നാല്‍ ഇന്ത്യയുടെ മത്സരങ്ങൾ മാത്രം ദുബായിലെ ഒരേ വേദിയിലാണ് അരങ്ങേറുന്നത്. ഈ സാഹചര്യത്തിലാണ് റാസി വാന്‍ ഡര്‍ ദസന്റെ പ്രതികരണം.

തീര്‍ച്ചയായും ഇത് ഇന്ത്യയ്ക്ക് ആനുകൂല്യം നൽ‌കുന്നുണ്ട്. പാകിസ്താന്‍ ഇതു സംബന്ധിച്ച് പ്രതികരിച്ചത് ഞാന്‍ കണ്ടു. ഒരേ ഹോട്ടലില്‍ താമസിച്ച് ഒരേ വേദിയില്‍ മാത്രം കളിക്കാമെന്നത് തീര്‍ച്ചയായും നേട്ടമാണ്. ഇത് മനസിലാക്കാന്‍ റോക്കറ്റ് സയൻസൊന്നും പഠിക്കേണ്ടതില്ലെന്നും ലഭിച്ച മുന്‍തൂക്കം പ്രയോജനപ്പെടുത്തേണ്ടത് ഇന്ത്യയുടെ ഉത്തരവാദിത്തമാണെന്നും റാസി വാന്‍ ഡര്‍ ദസന്‍ ചൂണ്ടിക്കാട്ടി.

ടൂർണമെന്റിൽ ആധികാരികമായാണ് ഇന്ത്യൻ ടീം സെമിയിലേക്ക് പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനെ ആറ് വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ബംഗ്ലാദേശിനെ 228 റണ്‍സിന് എറിഞ്ഞിട്ട ഇന്ത്യ 46.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. സെഞ്ച്വറി നേടിയ ശുഭ്മന്‍ ഗില്ലാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. രണ്ടാം മത്സരത്തിൽ പാകിസ്താനെതിരെയും തകർത്ത ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കി. പാകിസ്താന്‍ ഉയര്‍ത്തിയ 242 റണ്‍സ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. സ്റ്റാർ ബാറ്റർ വിരാട് കോഹ്ലിയുടെ സെഞ്ച്വറിയും ശ്രേയസ് അയ്യരുടെ അര്‍ധസെഞ്ച്വറിയുമാണ് ഇന്ത്യന്‍ വിജയം അനായാസമാക്കിയത്.

Content Highlights: Champions Trophy | No travel gives India an edge, onus would be on them to use that advantage, says Rassie van der Dussen

dot image
To advertise here,contact us
dot image