ചാംപ്യൻസ് ട്രോഫിയിൽ ഒരു മത്സരം പോലും ജയിച്ചില്ല; എന്നിട്ടും പാകിസ്താൻ ടീമിന് പ്രൈസ് മണിയായി കിട്ടുക കോടികൾ

ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ പൂർത്തിയാകുമ്പോയേക്ക് ഗ്രൂപ്പ് ബി കൂടി അടിസ്ഥാനമാക്കുകയാണെങ്കിൽ ഏഴാമതോ എട്ടാമതോ ആയിരിക്കും പാക് ടീം എത്തുക

dot image

ചാംപ്യൻസ് ട്രോഫി ടൂർണമെന്റിലെ ഗ്രൂപ്പ് എയിലെ ബംഗ്ലാദേശ്-പാകിസ്താൻ മത്സരം മഴമൂലം ഉപേക്ഷിച്ചതോടെ ഒരു മത്സരം പോലും ജയിക്കാതെ പാകിസ്താൻ സ്വന്തം മണ്ണിൽ നടക്കുന്ന ഐസിസി ടൂർണമെന്റിൽ നിന്നും പുറത്തായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ ന്യൂസിലൻഡ്, ഇന്ത്യ ടീമുകളോട് തോറ്റ പാകിസ്താൻ അവസാന മത്സരത്തിൽ ബംഗ്ലാദേശുമായി പോയിന്‍റ് പങ്കിട്ടെങ്കിലും നെറ്റ് റൺറേറ്റ് അടിസ്ഥാനത്തിൽ ബംഗ്ലാദേശിനും താഴെ അവസാന സ്ഥാനക്കാരായാണ് പാക് ടീം ഫിനിഷ് ചെയ്തത്.

ഗ്രൂപ്പ് ഘട്ട മൽസരങ്ങൾ പൂർത്തിയാകുമ്പോയേക്ക് ഗ്രൂപ്പ് ബി കൂടി അടിസ്ഥാനമാക്കുകയാണെങ്കിൽ ഏഴാമതോ എട്ടാമതോ ആയിരിക്കും പാക് ടീം എത്തുക. ആകെ എട്ടുടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്.

അതേ സമയം നിരാശാജനകമായ ഒരു ടൂർണ്ണമെന്റിലൂടെ കടന്നുപോയെങ്കിലും സാമ്പത്തികമായി പാകിസ്താൻ ടീമിന് വലിയ നഷ്ടങ്ങളില്ലാത്ത ടൂർണമെന്റ് തന്നെയായിരിക്കും ഇത്. മോശമില്ലാത്ത തുക തന്നെ പ്രൈസ് മണിയായി അവർക്ക് ലഭിക്കും. ടൂർണമെന്റ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് ഐ സി സി ടൂർണമെന്‍റിൽ പങ്കെടുക്കുന്നവർക്കുള്ള സമ്മാനത്തുക പ്രഖ്യാപിച്ചിരുന്നു.

കി​രീ​ട​വു​മാ​യി മ​ട​ങ്ങു​ന്ന​വ​ർ​ക്ക് 22.4 ​ല​ക്ഷം ഡോ​ള​ർ (19.45 കോ​ടി രൂ​പ) ആ​ണ് സ​മ്മാ​ന​ത്തു​ക. ര​ണ്ടാം സ്ഥാ​ന​ക്കാ​ർ​ക്ക് 11.2 ല​ക്ഷം ഡോ​ള​ർ (9.72 കോ​ടി രൂ​പ) ല​ഭി​ക്കും. സെ​മി​യി​ലെ​ത്തി​യ മ​റ്റു ര​ണ്ടു ടീ​മു​ക​ൾ​ക്ക് 560,000 ഡോ​ള​റും (4.86 കോ​ടി രൂ​പ) ന​ൽ​കും. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ ഓ​രോ മ​ത്സ​ര​വി​ജ​യി​ക്കും 34,000 ഡോ​ള​ർ (29.5 ല​ക്ഷം രൂ​പ) ല​ഭി​ക്കും.

അ​ഞ്ചാ​മ​തും ആ​റാ​മ​തു​മെ​ത്തു​ന്ന ടീ​മു​ക​ൾ​ക്ക് മൂ​ന്ന​ര​ല​ക്ഷം ഡോ​ള​റും (3.04 കോ​ടി രൂ​പ) ഏ​ഴും എ​ട്ടും സ്ഥാ​ന​ക്കാ​ർ​ക്ക് 140,000 ഡോ​ള​റും (1.22 കോ​ടി) ല​ഭി​ക്കും. ഇതിനു പുറമെ ടൂർണമെന്‍റിൽ മത്സരിക്കുന്ന ഓരോ ടീമിനും 125,000 ഡോളറും (1.09 കോടി രൂപ) ലഭിക്കും. ഇതോടെ പാകിസ്താന് ആകെ സമ്മാനത്തുകയായി 265,000 ഡോളർ ലഭിക്കും (14,000 + 125,000) ഏകദേശം 2.31 കോടിയാവും ഇന്ത്യൻ രൂപയിലേക്ക് മാറ്റിയാൽ ലഭിക്കുക.

Content Highlights: prize money Pakistan will ge after Champions Trophy group-stage elimination

dot image
To advertise here,contact us
dot image