
രഞ്ജി ട്രോഫി ഫൈനലില്‍ ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്ക് സെഞ്ച്വറി നഷ്ടം. പാര്‍ത്ഥ് രെഖാഡെയെ സിക്‌സറിന് അടിക്കാന്‍ ശ്രമിച്ച സച്ചിന്‍ സെഞ്ച്വറിക്ക് രണ്ട് റണ്‍സ് അകലെയാണ് വീണത്. ഇന്ന് 235 പന്തില്‍ 98 റണ്‍സെടുത്ത സച്ചിനെ കരുണ്‍ നായര്‍ കൈപ്പിടിയിലൊതുക്കുകയായിരുന്നു.
'Too close yet so far'
— CricTracker (@Cricketracker) February 28, 2025
Sachin Baby falls short of two runs for a well-deserved hundred in the Ranji Trophy final vs Vidarbha
📸: JioHotStar pic.twitter.com/I7xUo4S6Va
നേരത്തെ മൂന്നിന് 131 എന്ന സ്കോറിൽ നിന്നാണ് കേരളം മൂന്നാം ദിവസം രാവിലെ ബാറ്റിങ് പുനരാംരഭിച്ചത്. 79 റൺസെടുത്ത ആദിത്യ സർവാതെ, 21 റൺസുമായി സൽമാൻ നിസാർ എന്നിവരുടെ വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 185 പന്തിൽ 10 ഫോറുകൾ ഉൾപ്പെടെയാണ് സർവാതെ 79 റൺസെടുത്തത്.
രണ്ടാം ദിവസം ആദ്യ ഇന്നിംഗ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റിരുന്നു. 14 റൺസെടുക്കുന്നതിനിടെ ഓപണർമാരായ രോഹൻ കുന്നുന്മലും അക്ഷയ് ചന്ദ്രനും തിരിച്ചെത്തി. മൂന്നാം വിക്കറ്റിൽ ആദിത്യ സർവതെ – അഹമ്മദ് ഇമ്രാൻ സഖ്യമാണ് കേരളത്തിന്റെ സ്കോർ മുന്നോട്ട് നീക്കിയത്. എന്നാൽ 83 പന്തിൽ മൂന്ന് ഫോറടക്കം 37 റൺസെടുത്ത് അഹമ്മദ് ഇമ്രാൻ രണ്ടാം ദിവസം തന്നെ പുറത്തായിരുന്നു.
Content Highlights: Sachin Baby falls short of two runs for a well-deserved hundred in the Ranji Trophy final vs Vidarbha