ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ രോഹിത് കളിച്ചേക്കില്ല, ഗിൽ ക്യാപ്റ്റൻ?; റിപ്പോർട്ട്

രോഹിത് ശർമയ്ക്ക് പകരമായി രണ്ട് താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരി​ഗണി​ക്കുന്നുണ്ട്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് മത്സരത്തിൽ ക്യാപ്റ്റൻ രോഹിത് ശർമ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബാറ്റിങ് പരിശീലനം നടത്താത്ത ഏക ഇന്ത്യൻ താരം രോഹിത് ശർമയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എങ്കിലും പരിശീലകൻ ​ഗൗതം ​ഗംഭീറുമായി ​രോഹിത് ഏറെ സമയം ടീം സ്വീകരിക്കേണ്ട തന്ത്രങ്ങളെക്കുറിച്ച് ചർച്ചകൾ നടത്തിയെന്നും റിപ്പോർട്ടുകളുണ്ട്. പാകിസ്താനെതിരായ മത്സരത്തിനിടെ പരിക്കേറ്റതാണ് രോഹിത് കളിക്കാത്തതിന് കാരണമെന്നും സൂചനകളുണ്ട്.

മാർച്ച് രണ്ടിന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അവസാന ​ഗ്രൂപ്പ് മത്സരം. രോഹിത് ശർമ കളിച്ചില്ലെങ്കിൽ വൈസ് ക്യാപ്റ്റൻ ശുഭ്മൻ ​ഗിൽ നായകന്റെ റോളിലെത്തും. രോഹിത് ശർമയ്ക്ക് പകരമായി രണ്ട് താരങ്ങളെ ഇന്ത്യൻ ടീമിലേക്ക് പരി​ഗണി​ക്കുന്നുണ്ട്. വിക്കറ്റ് കീപ്പർ റിഷഭ് പന്ത്, ഓൾറൗണ്ടർ വാഷിങ്ടൺ സുന്ദർ എന്നിവരിലൊരാൾക്കായിരിക്കും അവസരം ലഭിക്കുക.

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇതിനോടകം സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ബം​ഗ്ലാദേശിനെതിരെയും പാകിസ്താനെതിരെയും ഇന്ത്യ വിജയം നേടി. എങ്കിലും അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ​ഗ്രൂപ്പ് ചാംപ്യന്മാരാകാനാവും ഇന്ത്യയുടെ ലക്ഷ്യം. ന്യൂസിലാൻഡും സെമിയിൽ കടന്നിട്ടുണ്ട്. പാകിസ്താനും ബം​ഗ്ലാദേശുമാണ് ​ഗ്രൂപ്പിൽ നിന്ന് പുറത്തായ ടീമുകൾ.

Content Highlights: Shubman Gill to captain India in Champions Trophy 2025 as injured Rohit Sharma might be rested

dot image
To advertise here,contact us
dot image