
ഇന്ത്യയും പാക്സിതാനും തമ്മിലുള്ള ഉഭയകക്ഷി ക്രിക്കറ്റ് ബന്ധം പുനരാരംഭിക്കാനുള്ള സാധ്യതയെ കുറിച്ചുള്ള ചോദ്യത്തിൽ പ്രതികരണവുമായി ഇന്ത്യൻ ഇതിഹാസം സുനിൽ ഗാവസ്‌കർ. അതിർത്തിയിലെ സമാധാനം പുൻസ്ഥാപിച്ചിട്ടിട്ടേ അത്തരം ചർച്ചകൾ ആലോചിക്കുന്നതിൽ അർത്ഥമുള്ളൂവെന്ന് പാക് മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിന് മറുപടിയുമായി ഗാവസ്‌കർ പറഞ്ഞു.
പരസ്പരം നിരന്തരം ആഭ്യന്തര സംഘർഷമുള്ള രാജ്യങ്ങൾ തമ്മിൽ ഇരുരാജ്യങ്ങളിലും ടൂര്ണമെന്റോ മത്സരങ്ങളോ പരമ്പരയോ നടത്തുന്നതിൽ പരിമിതിയുണ്ടെന്നും ഗാവസ്‌കർ പറഞ്ഞു. 2012-13 മുതൽ ഇന്ത്യയും പാകിസ്ഥാനും ഇരു രാജ്യങ്ങളിലും പരസ്പരം മത്സരിച്ചിട്ടില്ല. 2023 ലെ ഏഷ്യാ കപ്പ് , ഇപ്പോൾ നടക്കുന്ന ഐസിസി ചാമ്പ്യൻസ് ട്രോഫി 2025 എന്നിവയുൾപ്പെടെയുള്ള പ്രധാന ടൂർണമെന്റുകൾ പാകിസ്താനിൽ നടന്നപ്പോൾ നിക്ഷപക്ഷ വേദിയിലാണ് ഇന്ത്യ കളിച്ചിരുന്നത്. അതിനിടയ്ക്ക് ഇരുവരും സ്വതന്ത്ര പരമ്പരകളും കളിച്ചിരുന്നില്ല. വരാനിരിക്കുന്ന ഇന്ത്യയിൽ നടക്കേണ്ട ഏഷ്യ കപ്പിലും ഇതുപോലെ തന്നെ നിക്ഷപക്ഷ വേദിയിലാകും പാകിസ്താന്റെ മത്സരവും നടക്കുക.
അതേ സമയം ഇപ്പോൾ പാകിസ്താനിലും ദുബായിലും പുരോഗമിക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പാകിസ്താൻ പുറത്തായി. ഒരൊറ്റ ജയം പോലുമില്ലാതെയാണ് പാകിസ്താൻ ടൂർണമെന്റിൽ നിന്ന് പുറത്തായത്. ഇന്ത്യ പക്ഷെ സെമിയിലേക്ക് മാർച്ച് ചെയ്തിട്ടുണ്ട്.
Content Highlights: sunil Gavaskar on India-Pakistan bilateral cricket