
അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ടീമിനെ വാനോളം പുകഴ്ത്തി പാകിസ്താന്റെ മുന്‍ വനിതാ താരമായ ഉറൂജ് മുംതാസ്. ഏഷ്യ ഭൂഖണ്ഡത്തില്‍ ഇന്ത്യയ്ക്ക് ശേഷം മികച്ച രണ്ടാമത്തെ ടീം അഫ്ഗാനെന്നാണ് മുംതാസ് അവകാശപ്പെടുന്നത്. ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് അഫ്ഗാന്‍ ക്രിക്കറ്റ് ടീം കാഴ്ച വെക്കുന്നത്. ഈ സാഹചര്യത്തിലാണ് അഫ്ഗാനെ പ്രശംസിച്ച് മുന്‍ പാക് താരം രംഗത്തെത്തിയത്.
'ഇന്ത്യയ്ക്ക് ശേഷം ഏഷ്യയില്‍ നിലവിലെ രണ്ടാമത്തെ മികച്ച ക്രിക്കറ്റ് ടീം അഫ്ഗാനിസ്ഥാനാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. നിലവാരത്തില്‍ അഫ്ഗാനിസ്ഥാന്‍ മറ്റു ടീമുകളെ അപേക്ഷിച്ച് വളരെ മുന്നിലാണ്. ബംഗ്ലാദേശ്, ശ്രീലങ്ക, പാകിസ്താന്‍ എന്നീ ടീമുകളെ നോക്കിയാല്‍ അഫ്ഗാന്‍ വളരെയധികം പുരോഗമിച്ചുവെന്നും ക്രിക്കറ്റിനെ സമീപിക്കുന്ന മനോഭാവത്തിലും അവര്‍ വളരെ മുന്നിലാണെന്നും എനിക്ക് തോന്നിയിട്ടുണ്ട്', മുംതാസ് പറഞ്ഞു.
Former Pakistani player Urooj Mumtaz stirs debate with a bold claim – "Afghanistan is the 2nd best Asian team after India." 🇮🇳🇦🇫
— Danish Mughal 🇵🇰 (@MughalDanish50) February 28, 2025
#Afghanistan #Cricket #UroojMumtaz #AsianCricket #Teamindia pic.twitter.com/uwwynkMQAd
റാഷിദ് ഖാനെ കൂടാതെ അഫ്ഗാന്‍ ടീമില്‍ നിരവധി മാച്ച് വിന്നര്‍മാരുണ്ടെന്ന് പറഞ്ഞ മുംതാസ് അഫ്ഗാന്റെ ടീം കോച്ചിനെ പ്രശംസിച്ച് സംസാരിക്കുകയും ചെയ്തു. 'അവര്‍ക്ക് ശരിക്കും മികച്ച താരങ്ങളുണ്ട്. റാഷിദ് ഖാന്‍ മാത്രമല്ല, മറ്റുചില മാച്ച് വിന്നര്‍മാരുമുണ്ട്. ഇത് ടീമിന്റെ വളര്‍ച്ചയെയാണ് സൂചിപ്പിക്കുന്നത്. കോച്ച് ജോനാഥന്‍ ട്രോട്ടിനും താരങ്ങള്‍ക്കും അഭിനന്ദനങ്ങള്‍. ലോകവേദിയില്‍ അഫ്ഗാന്‍ ടീം യഥാര്‍ത്ഥ പോരാളികളാണ്', മുംതാസ് കൂട്ടിച്ചേര്‍ത്തു.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ഇംഗ്ലണ്ടിനെതിരെ എട്ട് റണ്‍സിന്റെ വിജയത്തോടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തിയിരിക്കുകയാണ് അഫ്ഗാന്‍ ടീം. അതേസമയം ഇന്ന് പുരോഗമിച്ചുകൊണ്ടിരിക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഓസീസിനെ പരാജയപ്പെടുത്തിയാല്‍ അഫ്ഗാന് സെമി ഉറപ്പിക്കാം.
Content Highlights: The Afghan team Is the Second-Best Team in the Subcontinent says Urooj Mumtaz