
ചാംപ്യൻസ് ട്രോഫിയിൽ പാകിസ്താനെതിരെയുള്ള മത്സരത്തിൽ പരിക്കേറ്റതിനെ തുടർന്ന് പരിശീലനത്തിൽ നിന്നും വിട്ടുനിന്നിരുന്നു രോഹിത് ശർമ പരിശീലനം പുനരാരംഭിച്ചു. ഇന്നലത്തെ പരിശീലന സെഷനിൽ രണ്ട് മണിക്കൂറുകളോളം താരം പരിശീലനത്തിലേർപ്പെട്ടു. നാളെ നടക്കുന്ന ന്യൂസിലാൻഡിനെതിരായ അവസാന ഘട്ടത്തിൽ താരം കളിച്ചേക്കും.
നേരത്തെ പരിക്കേറ്റ രോഹിത് കളിച്ചേക്കില്ലെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ രോഹിത് പരിശീലനത്തിന് ഇറങ്ങാത്തതായിരുന്നു റിപ്പോർട്ടുകൾക്ക് പിന്നിൽ. സെമി ഫൈനൽ സ്പോട്ട് ഉറപ്പിച്ച സ്ഥിതിക്ക് രോഹിതിന് വിശ്രമം നൽകാനും ഒരുക്കമായിരുന്നുവെങ്കിലും കളിക്കണമെന്ന താല്പര്യത്തിലായിരുന്നു താരം.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇതിനോടകം സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ബംഗ്ലാദേശിനെതിരെയും പാകിസ്താനെതിരെയും ഇന്ത്യ വിജയം നേടി. എങ്കിലും അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ചാംപ്യന്മാരാകാനാവും ഇന്ത്യയുടെ ലക്ഷ്യം. ന്യൂസിലാൻഡും സെമിയിൽ കടന്നിട്ടുണ്ട്. പാകിസ്താനും ബംഗ്ലാദേശുമാണ് ഗ്രൂപ്പിൽ നിന്ന് പുറത്തായ ടീമുകൾ.
Content Highlights: Champions Trophy; Rohit sharma injury updates