കേരളത്തിന്റെ കണ്ണിലെ കരടായി കരുണ്‍ നായര്‍; രഞ്ജിയില്‍ വിദര്‍ഭ ശക്തമായ നിലയില്‍

വിദര്‍ഭയ്ക്ക് വേണ്ടി സെഞ്ച്വറി നേടിയ മലയാളിയായ കരുണ്‍ നായര്‍ വന്‍മതിലായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്

dot image

രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരെ വിദർഭ ശക്തമായ നിലയിൽ‌. കലാശപ്പോരിന്റെ നാലാം ദിനം അവസാനിക്കുമ്പോൾ നാല് വിക്കറ്റ് നഷ്ടത്തിൽ 249 റൺസെന്ന നിലയിലാണ് വിദർഭ. ഇതോടെ വിദർഭയ്ക്ക് 286 റൺസ് ലീഡായി. ഇനി 90 ഓവർ മാത്രം ബാക്കി നിൽക്കെ വിദർഭയെ ഓൾ ഔട്ട് ആക്കിയതിന് ശേഷം ചെയ്സ് ചെയ്ത് വിജയിക്കുക എളുപ്പമാകില്ല.

സെഞ്ച്വറി നേടിയ മലയാളി താരം കരുണ്‍ നായര്‍ വന്‍മതിലായി ക്രീസില്‍ നിലയുറപ്പിച്ചിരിക്കുകയാണ്. 184 പന്തുകൾ നേരിട്ട താരം രണ്ട് സിക്സുകളും ഏഴു ഫോറുകളും അടിച്ചാണ് സെഞ്ച്വറിയിലെത്തിയത്. കരുൺ നായറിന്റെ 23-ാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറി ആണിത്. 280 പന്തിൽ 132 റൺസുമായി കരുൺ നായരും ക്യാപ്റ്റൻ അക്ഷയ് വദ്കറുമാണ് (33 പന്തിൽ 4) ക്രീസിൽ.

37 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി നാലാം ദിനം ബാറ്റിങ്‌ ആരംഭിച്ച വിദർഭയ്ക്ക് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായിരുന്നു. ആദ്യ മൂന്ന് ഓവറിൽ തന്നെ ഓപണർമാരെ കേരളം മടക്കി. എം ഡി നിതീഷും ജലജ്‌ സക്സേനയുമാണ്‌ വിക്കറ്റുകൾ വീഴ്ത്തിയത്. പിന്നാലെ മലേവാർ - കരുൺ നായർ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുമായി ടീമിനെ മുന്നോട്ട് നയിച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 182 റൺസെടുത്തു. ഒടുവിൽ 60-ാം ഓവറിൽ മലേവാറിനെ (162 പന്തിൽ 73) അക്ഷയ് ചന്ദ്രൻ പുറത്താക്കി. പിന്നാലെ യഷ് റാത്തോഡിനെ (56 പന്തിൽ 24) ആദിത്യ സർവാതെ പുറത്താക്കി.

Content Highlights: Vidarbha Vs Kerala Ranji Trophy Final: Karun Nair's Unbeaten 132 Puts VID In Front With 286-Run Lead

dot image
To advertise here,contact us
dot image