ന്യൂസിലാന്‍ഡിനെതിരെ ഷമിക്ക് വിശ്രമം അനുവദിച്ചേക്കും? പകരം ആ താരമെത്തുമെന്ന് റിപ്പോര്‍ട്ട്

ചാംപ്യൻസ് ട്രോഫിയില്‍ മാർ‌ച്ച് രണ്ടിന് ദുബായിലാണ് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം

dot image

ന്യൂസിലാൻഡിനെതിരായ ചാംപ്യൻസ് ട്രോഫി ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് വിശ്രമം അനുവദിച്ചേക്കുമെന്ന് റിപ്പോർട്ടുകൾ. മാർ‌ച്ച് രണ്ടിന് ദുബായിലാണ് ഇന്ത്യ-ന്യൂസിലാൻഡ് പോരാട്ടം. ഷമിക്ക് പകരം അർഷ്ദീപ് സിങ് ന്യൂസിലാൻഡിനെതിരായ പ്ലേയിങ് ഇലവനിൽ ഇടംനേടിയേക്കുമെന്നും സൂചനകളുണ്ട്.

നീണ്ട പരിക്കിൽ നിന്ന് മുക്തനായി ‌അടുത്തിടെ ടീമിലേക്ക് മടങ്ങിയെത്തിയ ഷമി ചാംപ്യൻസ് ട്രോഫിയിൽ മികച്ച പ്രകടനമാണ് കാഴ്ച വെച്ചത്. എന്നാൽ ഫെബ്രുവരി 23ന് പാകിസ്താനെതിരായ ഇന്ത്യയുടെ മത്സരത്തിനിടെ ഷമിയുടെ വലതുകാലിന് വേദന അനുഭവപ്പെട്ടിരുന്നു. വെള്ളിയാഴ്ച നടന്ന ഇന്ത്യയുടെ പരിശീലന സെഷനിൽ 6-7 ഓവറുകൾ മാത്രമാണ് ഷമി പന്തെറിഞ്ഞത്.

ഇന്ത്യന്‍ ക്യാംപില്‍ നിലവില്‍ ഫിറ്റ്നസ് ആശങ്കകള്‍ ഒന്നും തന്നെയില്ലെന്ന് വിക്കറ്റ് കീപ്പർ ബാറ്റർ കെ എല്‍ രാഹുല്‍ സ്ഥിരീകരിച്ചിട്ടുണ്ട്. എങ്കിലും ഇന്ത്യ ഇതിനകം തന്നെ സെമിഫൈനൽ ഉറപ്പിച്ച സാഹചര്യത്തിൽ‌ നോക്കൗട്ട് ഘട്ടങ്ങളിൽ ഷമിയുടെ ഫിറ്റ്നസിന് ടീം മാനേജ്മെൻ്റ് മുൻഗണന നൽകാനുള്ള സാഹചര്യവും കൂടുതലാണ്.

ഗ്രൂപ്പ് എയിലെ രണ്ട് മത്സരങ്ങളും വിജയിച്ച ഇന്ത്യ നാല് പോയിന്റുമായി നേരത്തേ തന്നെ സെമിഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇന്ത്യ-ന്യൂസിലന്‍ഡ് മത്സര വിജയികള്‍ ഓസ്‌ട്രേലിയയെയാണ് സെമിയില്‍ നേരിടേണ്ടത്. തോല്‍ക്കുന്ന ടീം ദക്ഷിണാഫ്രിക്കയേയും. ഇന്ത്യ-ന്യൂസിലാന്‍ഡ് മല്‍സരം മഴ മൂലം പന്തെറിയാനാവാതെ തടസപ്പെട്ടാല്‍ നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് ഒന്നാം സ്ഥാനക്കാരാവും. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ-ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക-ന്യൂസിലന്‍ഡ് സെമിഫൈനലിന് കളമൊരുങ്ങും.

Content Highlights: Mohammed Shami likely to be rested against NZ; Arshdeep Singh may replace him

dot image
To advertise here,contact us
dot image