'എന്റെ ചൈല്‍ഡ്ഹുഡ് ഹീറോ...'; വിരാട് കോഹ്‌ലിക്ക് വൈകാരിക കുറിപ്പുമായി പാക് താരം അബ്രാര്‍

പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് അബ്രാര്‍

dot image

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയെ കുറിച്ച് വൈകാരിക കുറിപ്പുമായി പാകിസ്താന്റെ യുവതാരം അബ്രാര്‍ അഹമ്മദ്. പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തില്‍ ഇന്ത്യന്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലിനെ പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ താരമാണ് അബ്രാര്‍. ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് ശേഷം വ്യത്യസ്തമായ യാത്രയയപ്പ് നല്‍കിയ അബ്രാറിന്റെ പെരുമാറ്റമാണ് ഇന്ത്യന്‍ ആരാധകരെ ചൊടിപ്പിച്ചത്.

ഗില്ലിനെ പുറത്താക്കിയെങ്കിലും വിരാട് കോഹ്ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിന് ശേഷം ഇരുവരും പരസ്പരം ഹസ്തദാനം ചെയ്യുകയും അഭിനന്ദിക്കുകയും ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ വിരാട് കോഹ്‌ലിയോടുള്ള സ്‌നേഹം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് അബ്രാര്‍. മത്സരത്തിനുശേഷം വിരാട് കോഹ്‌ലിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു അബ്രാര്‍ വൈകാരികമായ കുറിപ്പ് പങ്കുവെച്ചത്.

'എന്റെ ബാല്യകാല നായകന്‍ വിരാട് കോഹ്ലിക്കെതിരെ ബോള്‍ ചെയ്യേണ്ടിവന്നു. അദ്ദേഹത്തിന്റെ അഭിനന്ദനത്തിന് നന്ദി. ഒരു ക്രിക്കറ്റ് കളിക്കാരന്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ മഹത്വം ഒരു വ്യക്തി എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വിനയം കൊണ്ട് മാത്രമേ തുല്യപ്പെടുത്താന്‍ കഴിയൂ. കളിക്കളത്തിന് അകത്തും പുറത്തും ഒരു യഥാര്‍ത്ഥ പ്രചോദനമാണ്', അബ്രാര്‍ കുറിച്ചു.

Content Highlights: Pakistan's Abrar Ahmed Pens Emotional Note For Indian Superstar Virat Kohli

dot image
To advertise here,contact us
dot image