
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യന്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലിന്റെ വിക്കറ്റ് ആഘോഷിച്ച പാക് സ്പിന്നര്‍ അബ്രാര്‍ അഹമ്മദിനെതിരെ മുന്‍ പാക് ഇതിഹാസ താരം വസീം അക്രം. ഗില്ലിനെ ക്ലീന്‍ ബൗള്‍ഡാക്കിയതിന് ശേഷം വ്യത്യസ്തമായ യാത്രയയപ്പ് നല്‍കിയ അബ്രാറിന്റെ പെരുമാറ്റം പിന്നീട് വലിയ രീതിയില്‍ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. ഗില്ലിനെ പുറത്താക്കിയെങ്കിലും വിരാട് കോഹ്‌ലിയുടെ സെഞ്ച്വറിക്കരുത്തില്‍ ഇന്ത്യ ആറ് വിക്കറ്റിന്റെ വിജയം സ്വന്തമാക്കുകയായിരുന്നു.
ഈ സാഹചര്യത്തിലാണ് മുന്‍ പാക് ഇതിഹാസവും യുവസ്പിന്നര്‍ക്കെതിരെ രംഗത്തെത്തിയത്. ഗില്ലിനെ പുറത്താക്കിയ ഡെലിവറിയെ പ്രശംസിച്ചെങ്കിലും അതിനുശേഷം അബ്രാര്‍ നടത്തിയ ആഘോഷത്തില്‍ വസീം അക്രം എതിര്‍പ്പ് പ്രകടിപ്പിച്ചു. അബ്രാര്‍ ചെയ്തത് മോശം പ്രവൃത്തിയാണെന്നും സ്ഥലവും കാലവും നോക്കി വേണമായിരുന്നു ഇത്തരം ആഘോഷങ്ങള്‍ നടത്താനെന്നും അക്രം ചൂണ്ടിക്കാട്ടി.
'അബ്രാറിന്റെ ഡെലിവറി എന്നെ വളരെയധികം ആകര്‍ഷിച്ചു. പക്ഷേ, അതിനു ശേഷമുള്ള ആഘോഷം വളരെ മോശമായി പോയി. സമയവും സ്ഥലവുമെല്ലാം നോക്കി വേണം ഇത്തരത്തിലുള്ള ആഘോഷങ്ങള്‍ നടത്താന്‍', സ്‌പോര്‍ട്‌സ് സെന്‍ട്രലിന് നല്‍കിയ അഭിമുഖത്തില്‍ അക്രം പറഞ്ഞു.
Wtf is this celebration??🤡🤡#INDvsPAK #ChampionsTrophy pic.twitter.com/C5TOIR5wW6
— It's_Harshit 卐💛 (@Mahirat_k_choda) February 23, 2025
'അങ്ങനെ ചെയ്യുന്നതില്‍ നിന്ന് അവനെ തടയാന്‍ ആരും ഉണ്ടായിരുന്നില്ലേ? മത്സരത്തിന്റെ അപ്പോഴത്തെ സാഹചര്യം നോക്കണമായിരുന്നു. ടീം തോറ്റുനില്‍ക്കുന്ന അവസ്ഥയില്‍ ആയിരുന്നു. അപ്പോഴും നിങ്ങള്‍ അഞ്ച് വിക്കറ്റ് നേടിയതു പോലെ ആഘോഷിക്കുകയായിരുന്നു. അവന്റെ ആഘോഷമാണ് എല്ലാം നശിപ്പിച്ചത്', അക്രം കൂട്ടിച്ചേര്‍ത്തു.
ദുബായില്‍ നടന്ന മത്സരത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് പിന്നാലെ പാകിസ്താന് രണ്ടാം വിക്കറ്റ് സമ്മാനിച്ചാണ് ഗില്‍ പുറത്തായത്. 52 പന്തില്‍ 46 റണ്‍സെടുത്ത ഗില്ലിനെ അബ്രാര്‍ അഹമ്മദ് ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
വണ്‍ഡൗണായി ക്രീസിലെത്തിയ വിരാട് കോഹ്ലിക്കൊപ്പം ടീം സ്‌കോര്‍ 100 റണ്‍സ് കടത്തിയെങ്കിലും അര്‍ധ സെഞ്ച്വറി തികയ്ക്കുന്നതിന് മുന്‍പ് ഗില്ലിന് ക്രീസ് വിടേണ്ടിവന്നു. ഗില്ലിന്റെ വിക്കറ്റ് വീണതിന് പിന്നാലെ അബ്രാര്‍ അഹമ്മദ് ആറ്റിറ്റ്യൂഡിൽ കൈയ്യും കെട്ടി നോക്കിനില്‍ക്കുകയാണ് ചെയ്തത്. അബ്രാറിന്റെ സെലിബ്രേഷന്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.
Content Highlights: CT 2025 India vs Pakistan: Wasim Akram said he was not happy with Abrar Ahmed's send-off to Shubman Gill