
വനിതാ പ്രീമിയര്‍ ലീഗില്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ കൂറ്റന്‍ വിജയം സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്‍പത് വിക്കറ്റിനാണ് സ്മൃതി മന്ദാനയും സഘവും പരാജയം വഴങ്ങിയത്. ബെംഗളൂരു വനിതകള്‍ ഉയര്‍ത്തിയ 148 റണ്‍സെന്ന വിജയലക്ഷ്യം 15.3 ഓവറില്‍ കേവലം ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. വിജയത്തോടെ ഡബ്ല്യുപിഎല്‍ 2025 പ്ലേഓഫിന് യോഗ്യത നേടാനും ഡല്‍ഹിക്ക് സാധിച്ചു.
A hat-trick of wins to make a hat-trick of WPL playoffs 💙❤️ pic.twitter.com/CKfVnKMkcb
— Delhi Capitals (@DelhiCapitals) March 1, 2025
ഷഫാലി വര്‍മയുടെയും ജെസ് ജോനാസെന്റെയും അര്‍ധ സെഞ്ച്വറികളാണ് ഡല്‍ഹിയുടെ വിജയം അനായാസമാക്കിയത്. 43 പന്തില്‍ പുറത്താകാതെ 80 റണ്‍സെടുത്ത ഷഫാലിയാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. 38 പന്തില്‍ 61 റണ്‍സെടുത്ത് ജോനാസെനും പുറത്താകാതെ നിന്നു. 12 പന്തില്‍ രണ്ട് റണ്‍സെടുത്ത ക്യാപ്റ്റന്‍ മെഗ് ലാനിങ്ങിനെ മാത്രമാണ് ക്യാപിറ്റല്‍സിന് നഷ്ടമായത്.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സ് നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സാണ് നേടിയത്. 47 പന്തില്‍ പുറത്താകാതെ 60 റണ്‍സ് നേടിയ എല്ലിസ് പെറിയായിരുന്നു ബെംഗളൂരുവിന്റെ ടോപ് സ്‌കോറര്‍. ക്യാപ്റ്റന്‍ സ്മൃതി മന്ദാന ഏഴ് പന്തില്‍ എട്ട് റണ്‍സുമായി പുറത്തായി. ഡല്‍ഹിക്ക് വേണ്ടി ശിഖ പാണ്ഡെയും ശ്രീ ചരണിയും രണ്ട് വീതം വിക്കറ്റുകള്‍ നേടി.
Step 1 ✅ pic.twitter.com/sZS6x4tVwf
— Delhi Capitals (@DelhiCapitals) March 1, 2025
വിജയത്തോടെ 7 മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി ഡല്‍ഹി നോക്കൗട്ട് യോഗ്യത ഉറപ്പിച്ചു. നിലവില്‍ ലീഗില്‍ ഒന്നാമതാണ് ക്യാപിറ്റല്‍സ്. 4 പോയിന്റുമായി ആര്‍സിബി നാലാം സ്ഥാനത്താണ്.
Content Highlights: RCB vs DC: Shafali Verma Shines As Delhi Capitals Becomes first team to qualify for WPL 2025 Playoffs