ഇംഗ്ലണ്ടിനെതിരായ മത്സരം അവസാനിക്കും മുന്‍പെ സെമി ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക; അഫ്ഗാനിസ്ഥാന്‍ പുറത്ത്‌

നേരത്തെ ഓസ്‌ട്രേലിയയും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ സെമി ഫൈനല്‍ ഉറപ്പിച്ച് ദക്ഷിണാഫ്രിക്ക. ഗ്രൂപ്പ് ബിയില്‍ നിന്നും സെമി യോഗ്യത നേടുന്ന രണ്ടാമത്തെ ടീമാണ് ദക്ഷിണാഫ്രിക്ക. നേരത്തെ ഓസ്‌ട്രേലിയയും ഗ്രൂപ്പ് ബിയില്‍ നിന്ന് സെമി ഫൈനല്‍ ഉറപ്പിച്ചിരുന്നു. ഇതോടെ അഫ്ഗാനിസ്ഥാന്‍ സെമി കാണാതെ പുറത്താവുകയും ചെയ്തു.

കറാച്ചിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരായ മത്സരം അവസാനിക്കുന്നതിന് മുമ്പാണ് സൗത്ത് ആഫ്രിക്ക സെമി ഫൈനല്‍ ഉറപ്പിച്ചത്. ഈ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക വിജയിക്കുകയോ മത്സരം ഉപേക്ഷിക്കുകയോ ചെയ്താല്‍ ഐഡന്‍ മാര്‍ക്രവും സംഘവും സെമി ഫൈനലില്‍ പ്രവേശിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ഇംഗ്ലണ്ട് 179ന് പുറത്താവുകയും ഈ നെറ്റ് റണ്‍ റേറ്റ് മറികടക്കുന്ന രീതിയിലുള്ള വിജയം സ്വന്തമാക്കാന്‍ സാധിക്കില്ല എന്ന് ഉറപ്പായതോടെയുമാണ് ദക്ഷിണാഫ്രിക്ക സെമി ഫൈനലുറപ്പിച്ചത്.

ഇതോടെ ഇംഗ്ലണ്ട് വിജയിച്ചാല്‍ സെമിയിലേക്ക് മുന്നേറാമായിരുന്നെന്ന അഫ്ഗാനിസ്ഥാന്റെ പ്രതീക്ഷകളും പൊലിഞ്ഞിക്കുകയാണ്. ഇംഗ്ലണ്ടിനെതിരെ വലിയ മാര്‍ജിനില്‍ ദക്ഷിണാഫ്രിക്ക പരാജയപ്പെടുകയാണെങ്കില്‍ അഫ്ഗാനിസ്ഥാന് സെമിയിലെത്താനുള്ള സാധ്യതകളുണ്ടായിരുന്നു. എന്നാല്‍ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് ഇംഗ്ലണ്ട് പരാജയത്തിലേക്ക് അടുത്തത്. നിലവില്‍ -0.990 എന്ന നെറ്റ് റണ്‍ റേറ്റാണ് അഫ്ഗാനിസ്ഥാനുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കാകട്ടെ +2.140 എന്ന മികച്ച റണ്‍ റേറ്റും.

അതേസമയം ഇംഗ്ലണ്ട് ഉയര്‍ത്തിയ 180 റണ്‍സെന്ന കുഞ്ഞന്‍ വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശുകയാണ് ദക്ഷിണാഫ്രിക്ക. ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 38.2 ഓവറില്‍ 179 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയായിരുന്നു. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മാര്‍ക്കോ ജാന്‍സണും വിയാന്‍ മള്‍ഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ കേശവ് മഹാരാജ് രണ്ട് വിക്കറ്റും വീഴ്ത്തി.

Content Highlights: South Africa make their way into the semi-finals of the Champions Trophy 2025

dot image
To advertise here,contact us
dot image