
ഐസിസി ചാംപ്യന്‍സ് ട്രോഫിയിലെ ഗ്രൂപ്പ് ബി മത്സരത്തില്‍ ഇംഗ്ലണ്ടിനെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞിട്ട് ദക്ഷിണാഫ്രിക്ക. കറാച്ചിയില്‍ നടക്കുന്ന പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 38.2 ഓവറില്‍ 179 റണ്‍സിന് ഇംഗ്ലണ്ട് ഓള്‍ഔട്ടാവുകയായിരുന്നു. 37 റണ്‍സെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്‌കോറര്‍.
🔄 Change of Innings 🔄
— Proteas Men (@ProteasMenCSA) March 1, 2025
Wiaan Mulder with the finishing touches as he picks up his third wicket of the game. 💪🔥🇿🇦
ENG has been bowled out for 179 runs.#WozaNawe #BePartOfIt #ChampionsTrophy #ENGvSA pic.twitter.com/0RARBoahGo
മാർക്കോ യാൻസണും വിയാൻ മൾഡറും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ കേശവ് മഹാരാജ് രണ്ട് വിക്കറ്റും വീഴ്ത്തി. പവർപ്ലേയിൽ തന്നെ മൂന്നുവിക്കറ്റ് വീഴ്ത്തി മാർക്കോ ജാൻസനാണ് ഇംഗ്ലണ്ടിനെ സമ്മർദ്ദത്തിലാക്കിയത്. ജോ റൂട്ടിന് പുറമെ ജോഫ്ര ആർച്ചർ (25), ബെൻ ഡക്കറ്റ് (24), ക്യാപ്റ്റൻ ജോസ് ബട്ലർ (21), ഹാരി ബ്രൂക്ക് (19), ജെമീ ഓവർട്ടൺ (11) എന്നിവരാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നവർ.
ഇന്ന് ജയിച്ചാല്‍ ദക്ഷിണാഫ്രിക്കയ്ക്ക് ഗ്രൂപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമിയില്‍ പ്രവേശിക്കാം. അതേസമയം ജോസ് ബട്ലർ ക്യാപ്റ്റനായുള്ള ഇംഗ്ലണ്ടിന്റെ അവസാനത്തെ മത്സരമാണിത്. നേരത്തെ തന്നെ ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്താക്കപ്പെട്ട ഇംഗ്ലണ്ട് വിജയത്തോടെ മടങ്ങാനായിരിക്കും ശ്രമിക്കുക.
Content Highlights: South Africa vs England, Champions Trophy 2025: ENG 179 (38.2 overs) vs SA in Karachi