ചാംപ്യൻസ് ട്രോഫിയിൽ ന്യൂസിലാൻഡിനെതിരെ കോഹ്‍ലി കളിക്കാനൊരുങ്ങുന്നത് കരിയറിലെ 300-ാം ഏകദിനം

463 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സച്ചിൻ തെണ്ടുൽക്കറാണ് ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരം

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ന്യൂസിലാൻഡിനെതിരെ ഇന്ത്യൻ സൂപ്പർ താരം വിരാട് കോഹ്‍ലി കളിക്കാനൊരുങ്ങുന്നത് കരിയറിലെ 300-ാം ഏകദിന മത്സരം. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 300 ഏകദിനങ്ങൾ കളിക്കുന്ന 22-ാമത്തെ താരമാകും വിരാട് കോഹ്‍ലി. ഇന്ത്യൻ ക്രിക്കറ്റിൽ‌ 300 ഏകദിനങ്ങൾ കളിക്കുന്ന ആറാമത്തെ താരമാകാനും കോഹ്‍ലിക്ക് സാധിക്കും. 299 ഏകദിനങ്ങൾ കളിച്ച കോഹ്‍ലി 14,085 റൺസ് നേടിയിട്ടുണ്ട്.

463 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളത്തിലിറങ്ങിയ സച്ചിൻ തെണ്ടുൽക്കറാണ് ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരം. മഹേല ജയവർധനെ, സന്നത് ജയസൂര്യ, കുമാർ സം​ഗക്കാര എന്നിവരും 400ൽ അധികം ഏകദിന മത്സരങ്ങൾ കളിച്ചവരാണ്. ഇന്ത്യൻ ക്രിക്കറ്റിൽ സച്ചിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഏകദിനം കളിച്ചത് മുൻ നായകൻ മഹേന്ദ്ര സിങ് ധോണിയാണ്. 350 ഏകദിനങ്ങളിൽ ധോണി കളത്തിലെത്തി.

ഐസിസി ചാംപ്യൻസ് ട്രോഫിയിൽ ഇന്ത്യ ഇതിനോടകം സെമി ഫൈനൽ ഉറപ്പിച്ചുകഴിഞ്ഞു. ബം​ഗ്ലാദേശിനെതിരെയും പാകിസ്താനെതിരെയും ഇന്ത്യ വിജയം നേടി. എങ്കിലും അവസാന മത്സരത്തിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തി ​ഗ്രൂപ്പ് ചാംപ്യന്മാരാകാനാവും ഇന്ത്യയുടെ ലക്ഷ്യം. ന്യൂസിലാൻഡും സെമിയിൽ കടന്നിട്ടുണ്ട്. പാകിസ്താനും ബം​ഗ്ലാദേശുമാണ് ​ഗ്രൂപ്പിൽ നിന്ന് പുറത്തായ ടീമുകൾ.

Content Highlights: Virat Kohli will play his 300th ODI against NZ in CT2025

dot image
To advertise here,contact us
dot image