അയാൾ അവിടെ ഫീൽഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കണ്ടേ കോഹ്ലീ? വീണ്ടും ​ഗ്ലെൻ ഫിലിപ്സ് സ്റ്റണ്ണര്‍ ക്യാച്ച്, വീഡിയോ

0.62 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഗ്ലെന്‍ ഫിലിപ്‌സ് ആ ക്യാച്ചെടുത്തത്.

dot image

ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡിനെതിരെ ഇന്ത്യയ്ക്ക് മോശം തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് 30 റൺസ് കൂട്ടിച്ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായിരുന്നു. 15 റണ്‍സെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ കെയ്ല്‍ ജാമിസണും രണ്ട് റണ്‍സെടുത്ത ശുഭ്മന്‍ ഗില്ലിനെ മാറ്റ് ഹെന്റിയും തുടക്കത്തിലെ തന്നെ മടക്കി. വൺഡൗണായി ക്രീസിലെത്തിയ കോഹ്ലി മികച്ച രീതിയിൽ തുടങ്ങിയെങ്കിലും അവിശ്വസനീയമായ ഒരു ക്യാച്ചിലൂടെ പുറത്താവുകയായിരുന്നു.

14 പന്തിൽ 11 റൺസെടുത്ത കോഹ്ലിയെ ​ഗ്ലെൻ ഫിലിപ്സാണ് സ്റ്റണ്ണർ ക്യാച്ചിലൂടെ പുറത്താക്കിയത്. മാറ്റ് ഹെൻറി എറിഞ്ഞ ഏഴാം ഓവറിലെ നാലാം പന്താണ് ബാക്ക് വേർഡ് പോയിന്റിൽ നിൽക്കുകയായിരുന്ന ​ഗ്ലെൻ ഫിലിപ്സ് പിറകിലേക്ക് സ്ട്രെച്ച് ചെയ്ത് ഒറ്റക്കൈ കൊണ്ട് പന്ത് പറന്നുപിടിച്ചത്.

വിക്കറ്റ് നഷ്ടപ്പെട്ട് കുറച്ച് നേരം ക്രീസില്‍ അവിശ്വസനീയതയോടെ നോക്കിനിന്ന ശേഷമായിരുന്നു കോഹ്ലി ഗാലറിയിലേക്ക് മടങ്ങിയത്. എന്തായാലും കോഹ്‍ലിയെയും ആരാധകരെയും ഒരുപോലെ ഞെട്ടിച്ച ക്യാച്ച് ആയിരുന്നു ഗ്ലെൻ എടുത്തത് എന്ന് പറയാം. 0.62 സെക്കന്‍ഡുകള്‍ക്കുള്ളിലാണ് ഗ്ലെന്‍ ഫിലിപ്‌സ് ആ ക്യാച്ചെടുത്തത്.

അവിശ്വസനീയ ക്യാച്ചിന്റെ വീഡിയോ സോഷ്യൽ മീ‍ഡിയയിൽ വൈറലാണ്. നേരത്തെ പാകിസ്താനെതിരായ ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിലും ഗ്ലെന്‍ ഇതുപോലെ സൂപ്പര്‍ ക്യാച്ചുമായി ആരാധകരെ ഞെട്ടിച്ചിരുന്നു. പാകിസ്താന്റെ ക്യാപ്റ്റന്‍ മുഹമ്മദ് റിസ്‌വാനെയാണ് (3) ഗ്ലെന്‍ പറക്കും ക്യാച്ചിലൂടെ പുറത്താക്കിയത്.

Content Highlights: Glenn Phillips takes stunning one-handed catch to dismiss Virat Kohli, Video

dot image
To advertise here,contact us
dot image