രഞ്ജി ട്രോഫി ഫൈനൽ; അ‍ഞ്ചാം ദിനം രാവിലെ കരുൺ മടങ്ങി, അവസാന പോരാട്ടത്തിന് കേരളം

പരമാവധി വേ​ഗത്തിൽ വിദർഭയെ ഓൾ ഔട്ടാക്കാൻ സാധിച്ചാലെ കേരളത്തിന് മത്സരത്തിൽ ഇനി പ്രതീക്ഷകൾ ബാക്കിയുള്ളു

dot image

രഞ്ജി ട്രോഫി ആഭ്യന്തര ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ അവസാന പോരാട്ടത്തിന് കേരളം. അഞ്ചാം ദിവസം രാവിലെ സെഞ്ച്വറിയുമായി ക്രീസിലുണ്ടായിരുന്ന കരുൺ നായരെ പുറത്താക്കാൻ കേരളത്തിന് സാധിച്ചു. 295 പന്തിൽ 10 ഫോറും രണ്ട് സിക്സറും സഹിതം 135 റൺസെടുത്താണ് കരുൺ നായർ പുറത്തായത്. ആദിത്യ സർവതെയ്ക്കാണ് വിക്കറ്റ്.

103 ഓവർ പിന്നിടുമ്പോൾ വിദർഭ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 267 റൺസെന്ന ശക്തമായ നിലയിലാണ്. ആദ്യ ഇന്നിം​ഗ്സിൽ വിദർഭയുടെ ലീഡ് 304ലേക്കെത്തി. അഞ്ചാം ദിവസം രാവിലെ നാലിന് 249 എന്ന സ്കോറിൽ നിന്നാണ് വിദർഭ ബാറ്റിങ് പുനരാരംഭിച്ചത്. പരമാവധി വേ​ഗത്തിൽ വിദർഭയെ ഓൾ ഔട്ടാക്കാൻ സാധിച്ചാലെ കേരളത്തിന് മത്സരത്തിൽ ഇനി പ്രതീക്ഷകൾ ബാക്കിയുള്ളു.

നേരത്തെ മൂന്നാം ദിവസം ഒടുവിൽ ഒന്നാം ഇന്നിം​ഗ്സിൽ കേരളം 342 റൺസിൽ എല്ലാവരും പുറത്തായിരുന്നു. വിദർഭയുടെ ഒന്നാം ഇന്നിം​ഗ്സിൽ 379 റൺസാണ് നേടിയത്. 37 റൺസിന്റെ ലീഡ് വഴങ്ങിയ കേരളത്തിന് ഇനി രഞ്ജി കിരീടം സ്വന്തമാക്കാൻ മത്സരം വിജയിക്കണം. സമനില ആണെങ്കിൽ വിദർഭ കിരീടം സ്വന്തമാക്കും.

Content Highlights: Hundredman Karun departs, Kerala aims one final fight

dot image
To advertise here,contact us
dot image