
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ ഇന്ത്യൻ ടീമിൽ വരുൺ ചക്രവർത്തി തുടരുമെന്ന് സൂചന. ന്യൂസിലാൻഡിനെതിരെ അഞ്ച് വിക്കറ്റ് നേട്ടവുമായി തിളങ്ങിയതാണ് നാല് സ്പിന്നർമാർ ഉൾപ്പെടുന്ന ടീമിനെ നിലനിർത്താൻ ഇന്ത്യ തയ്യാറെടുക്കുന്നതെന്നാണ് സൂചന. അങ്ങനയെങ്കിൽ പേസ് നിരയിൽ ഹർഷിത് റാണ പുറത്തിരിക്കും. ഇതുവരെ കളിച്ചിട്ടില്ലാത്ത അർഷ്ദീപ് സിങ്ങിനും അവസരമുണ്ടാകില്ല.
ബാറ്റിങ് നിരയിൽ കാര്യമായ മാറ്റങ്ങൾക്ക് സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ. ന്യൂസിലന്‍ഡിനെതിരെ വിക്കറ്റിന് പിന്നിലും മുന്നിലും മോശം പ്രകടനമാണ് നടത്തിയതെങ്കിലും കെ എൽ രാഹുൽ തന്നെയാവും ഇന്ത്യയുടെ വിക്കറ്റ് കീപ്പർ. ഇതോടെ ഏകദിന ടീമിൽ തിരിച്ചെത്താൻ റിഷഭ് പന്ത് ഇനിയും കാത്തിരിക്കേണ്ടിവരും.
ഐസിസി ചാംപ്യൻസ് ട്രോഫിയിൽ നാളെ നടക്കുന്ന ആദ്യ സെമിയിൽ ഇന്ത്യയ്ക്ക് ഓസീസ് ആണ് എതിരാളികൾ. മറ്റെന്നാൾ ന്യൂസിലാൻഡ് ദക്ഷിണാഫ്രിക്കയെ രണ്ടാം സെമിയിൽ നേരിടും. മാർച്ച് ഒമ്പതിനാണ് ചാംപ്യൻസ് ട്രോഫിയുടെ ഫൈനൽ നടക്കുക.
Content Highlights: Varun Chakaravarthy keeps position in India for semifinal