
ചാംപ്യൻസ് ട്രോഫിയിലെ മോശം പ്രകടനത്തെ തുടർന്ന് ടീം സെലക്ഷനിൽ നിർണായക തീരുമാനമെടുത്ത് പാക് ക്രിക്കറ്റ് ബോർഡ്. വരാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ അഞ്ച് മത്സര ടി20 പരമ്പരക്കുള്ള പാകിസ്താൻ ടീമില്‍ നിന്ന് നായകന്‍ മുഹമ്മദ് റിസ്‌വാനെയും മുന്‍ നായകന്‍ ബാബര്‍ അസമിനെയും ഒഴിവാക്കി. ചാംപ്യൻസ് ട്രോഫി ടീമിലില്ലാതിരുന്ന ഷദാബ് ഖാന്‍ വീണ്ടും വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയപ്പോള്‍ റിസ്‌വാന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്ന സല്‍മാന്‍ ആഗയെ ടി20 ടീമിന്‍റെ ക്യാപ്റ്റനാക്കി.
ഏകദിന ടീമിന്‍റെ ക്യാപ്റ്റനായി റിസ്‌വാനെ നിലനിര്‍ത്തിയപ്പോള്‍ പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയെ പുറത്താക്കി. ബാബര്‍ അസമും ഏകദിന ടീമിലുണ്ട്. ടി20 ക്രിക്കറ്റില്‍ ബാബറിന്‍റെയും റിസ്‌വാന്‍റെയും മെല്ലെപ്പോക്കാണ് പാകിസ്താന്റെ തോല്‍വികള്‍ക്ക് കാരണമെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.
ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള പാക് ടീം: സൽമാൻ അലി ആഗ (ക്യാപ്റ്റൻ), ഷദാബ് ഖാൻ (വൈസ് ക്യാപ്റ്റൻ), അബ്ദുൾ സമദ്, അബ്രാർ അഹമ്മദ്, ഹാരിസ് റൗഫ്, ഹസൻ നവാസ്, ജഹ്നാദ് ഖാൻ, ഖുഷ്ദിൽ ഷാ, മുഹമ്മദ് അബ്ബാസ് അഫ്രീദി, മുഹമ്മദ് അലി, മുഹമ്മദ് ഹാരിസ്, മുഹമ്മദ് ഇർഫാൻ ഖാൻ, ഒമൈർ ബിൻ യൂസഫ്, ഷഹീൻ ഷാ അഫ്രീദി, സൂഫിയാന്‍ മൊഖീം, ഉസ്മാന്‍ ഖാന്‍.
ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരക്കുള്ള പാക് ടീം ടീം: മുഹമ്മദ് റിസ്‌വാൻ (ക്യാപ്റ്റൻ), സൽമാൻ അലി ആഗ (വൈസ് ക്യാപ്റ്റൻ), അബ്ദുല്ല ഷഫീഖ്, അബ്രാർ അഹമ്മദ്, അകിഫ് ജാവേദ്, ബാബർ അസം, ഫഹീം അഷ്‌റഫ്, ഇമാം ഉൾ ഹഖ്, ഖുഷ്ദിൽ ഷാ, മുഹമ്മദ് അലി, മുഹമ്മദ് വസീം ജൂനിയർ, മുഹമ്മദ് ഇർഫാൻ ഖാന്‍, നസീം ഷാ, സൂഫിയാന്‍ മൊഖീം, തയ്യാബ് താഹിര്‍.
Content Highlights: pakistan cricket team announced for t20 serious