
ചാംപ്യൻസ് ട്രോഫി സെമിയില്‍ ലോക ചാമ്പ്യൻമാരായ ഓസ്ട്രേലിയയെ തകര്‍ത്ത് ഇന്ത്യ ഫൈനലിലെത്തിയതോടെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശര്‍മ സ്വന്തമാക്കിയത് ഒരു അപൂര്‍വനേട്ടം കൂടിയാണ്. ഹിത്തിന് കീഴില്‍ ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലെത്തിയതോടെ ഐസിസിയുടെ എല്ലാ ടൂര്‍ണമെന്‍റുകളിലും ടീമിനെ ഫൈനലിലെത്തിച്ച ആദ്യ ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് രോഹിത് സ്വന്തമാക്കിയത്.
2023ലെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും 2023ലെ ഏകദിന ലോകകപ്പിലും 2024ലെ ടി20 ലോകകപ്പിലും ഇപ്പോള്‍ ചാംപ്യൻസ് ട്രോഫിയിലും ഇന്ത്യയെ ഫൈനലിലെത്തിച്ചതോടെയാണ് അപൂര്‍വ നേട്ടം രോഹിത്തിന്‍റെ പേരിലായത്. ഇതില്‍ 2024ലെ ടി20 ലോകകപ്പില്‍ രോഹിത് ഇന്ത്യക്ക് കിരീടം സമ്മാനിച്ചപ്പോള്‍ ഏകദിന ലോകകപ്പിലും ടെസ്റ്റ് ചാമ്പ്യൻഷിപ്പിലും ഫൈനലിലും പരാജയപ്പെടേണ്ടി വന്നു. മുന്‍ നായകന്‍ എം എസ് ധോണി ഇന്ത്യയ്ക്ക് ടി20, ഏകദിന ലോകകപ്പ് കിരീടങ്ങളും ചാംപ്യൻസ് ട്രോഫിയും സമ്മാനിച്ചിട്ടുണ്ട്. എന്നാല്‍ ധോണിയുടെ കാലത്ത് ലോക ടെസ്റ്റ്ചാമ്പ്യൻഷിപ്പുണ്ടായിരുന്നില്ല.
ന്യൂസിലൻഡിന്റെ കെയ്ൻ വില്യംസൺ 2019 ലെ ഏകദിന ലോകകപ്പ്, 2021 ജൂണിൽ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ്, 2021 നവംബറിൽ ടി20 ലോകകപ്പ് എന്നിവയുടെ ഫൈനലിലേക്ക് കിവീസിനെ നയിച്ചു, എന്നാൽ ക്യാപ്റ്റനായിരുന്ന സമയത്ത് ന്യൂസിലൻഡിന് ഒരിക്കലും ചാംപ്യൻസ് ട്രോഫി ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.
Content Highlights: rohit sharma oustanding captaincy perfomance in icc tournments