
ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് സെമി ഫൈനലിൽ ഇന്ത്യയിന് ഓസ്ട്രേലിയയെ നേരിടാൻ ഒരുങ്ങുകയാണ്. 2023 ഏകദിന ലോകകപ്പിന്റെ ഫൈനലിന് ശേഷം ഇതാദ്യമായാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഏകദിന ക്രിക്കറ്റിൽ ഏറ്റുമുട്ടുന്നത്. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള അവസാന അഞ്ച് മത്സരങ്ങളുടെ ഫലങ്ങൾ നോക്കാം.
2023 ഏകദിന ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യയെ നേരിട്ടപ്പോൾ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. ഇന്ത്യയെ ആറ് വിക്കറ്റിന് തോൽപ്പിച്ചാണ് ഓസ്ട്രേലിയ ലോകകിരീടം നേടിയത്. ഇതിന് മുമ്പ് ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു ഇന്തയ ഓസ്ട്രേലിയ പോരാട്ടം നടന്നത്. ഈ മത്സരത്തിൽ ഇന്ത്യയ്ക്കായിരുന്നു വിജയം.
ലോകകപ്പിന് മുമ്പ് ഇന്ത്യയും ഓസ്ട്രേലിയയും മൂന്ന് ഏകദിനങ്ങളുടെ പരമ്പരയും കളിച്ചിരുന്നു. ഇതിൽ രണ്ട് മത്സരങ്ങളിൽ ഇന്ത്യയും ഒന്നിൽ ഓസ്ട്രേലിയയും വിജയിച്ചു. വീണ്ടുമൊരിക്കൽ കൂടി ഇന്ത്യ ഓസ്ട്രേലിയ പോരാട്ടത്തിന് വേദിയൊരുങ്ങുകയാണ്. ചാംപ്യൻസ് ട്രോഫിയിൽ ഫൈനലിലെത്തുന്ന ആദ്യ ടീം ഏതെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം.
Content Highlights: What Happened In Last 5 India vs Australia ODI matches?