മില്ലറുടെ പോരാട്ടം പാഴായി, പൊരുതിവീണ് ദക്ഷിണാഫ്രിക്ക; ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡ് ഫൈനലില്‍

മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍

dot image

ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ന്യൂസിലാന്‍ഡ് ഫൈനലില്‍. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ 50 റണ്‍സിന് പരാജയപ്പെടുത്തിയാണ് കിവീസ് ഫൈനലിലെത്തിയത്. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 363 റണ്‍സെന്ന കൂറ്റന്‍ റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ദക്ഷിണാഫ്രിക്കയ്ക്ക് നിശ്ചിത 50 ഓവറില്‍ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 312 റണ്‍സ് മാത്രമേ നേടാന്‍ സാധിച്ചുള്ളൂ.

ഡേവിഡ് മില്ലർ സെഞ്ച്വറിയടിച്ച് പുറത്താവാതെ നിന്ന് പൊരുതിയെങ്കിലും ന്യൂസിലാന്‍ഡ് ഉയർത്തിയ റണ്‍മല താണ്ടാന്‍ സാധിച്ചില്ല. 67 പന്തില്‍ നിന്ന് പുറത്താകാതെ 100 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. മാര്‍ച്ച് ഒന്‍പതിന് നടക്കുന്ന കലാശപ്പോരില്‍ ഇന്ത്യയാണ് ന്യൂസിലാന്‍ഡിന്റെ എതിരാളികള്‍.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തിയത്. യുവതാരം രചിന്‍ രവീന്ദ്രയുടെയും സീനിയര്‍ താരം കെയ്ന്‍ വില്യംസന്റെയും സെഞ്ച്വറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും ഇന്നിങ്‌സുകളുമാണ് കിവീസിന് കരുത്തായത്.

മറുപടി ബാറ്റിങ്ങില്‍ 20 റണ്‍സെടുക്കുന്നതിനിടെ ആദ്യ വിക്കറ്റ് വീണെങ്കിലും രണ്ടാം വിക്കറ്റ് 105 റണ്‍സിന്റെ കൂട്ടുക്കെട്ടുണ്ടാക്കി ബവുമ- വാന്‍ഡര്‍ ഡസന്‍ മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ തുടരെ തുടരെ വീണതോടെ ടീം പരാജയത്തിലേക്ക് വീഴുകയായിരുന്നു. 71 പന്തില്‍ 56 റണ്‍സ് നേടിയ ടെമ്പ ബാവുമ, 66 പന്തില്‍ 69 റണ്‍സ് നേടിയ റാസി വാന്‍ ഡെര്‍ ടസന്‍ എന്നിവരും മികച്ച ഇന്നിങ്‌സ് കാഴ്ചവെച്ചു. ന്യൂസിലാൻഡിന് വേണ്ടി മിച്ചൽ സാന്റ്നർ മൂന്നും ​ഗ്ലെൻ മാക്സ്വെൽ രണ്ടും വീതം വിക്കറ്റുകൾ വീഴ്ത്തി,

Content Highlights: SA vs NZ, Champions Trophy 2025 semifinal: New Zealand beat South Africa by 50 runs, to set date with India in final

dot image
To advertise here,contact us
dot image