ഹാട്രിക് മൊഞ്ചുള്ള സെഞ്ച്വറി; ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അപൂര്‍വ നേട്ടവുമായി കെയ്ന്‍ വില്യംസണ്‍

വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡും സൂപ്പര്‍ താരത്തെ തേടിയെത്തിയിരിക്കുകയാണ്

dot image

ചാംപ്യന്‍സ് ട്രോഫിയുടെ രണ്ടാം സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ 363 റണ്‍സ് വിജയലക്ഷ്യം ഉയർത്തിയിരിക്കുകയാണ് ന്യൂസിലാന്‍ഡ്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവീസ് നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 362 റണ്‍സെടുത്തു. യുവതാരം രചിന്‍ രവീന്ദ്രയുടെയും മുന്‍ നായകന്‍ കെയ്ന്‍ വില്യംസന്റെയും തകര്‍പ്പന്‍ സെഞ്ചുറികളും ഡാരില്‍ മിച്ചലിന്റെയും ഗ്ലെന്‍ ഫിലിപ്സിന്റെയും ബാറ്റിംഗ് വെടിക്കെട്ടുമാണ് കിവീസിന് കരുത്തായത്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ വണ്‍ഡൗണായി ക്രീസിലെത്തിയ വില്യംസണ്‍ 94 പന്തില്‍ രണ്ട് സിക്‌സും പത്ത് ബൗണ്ടറിയും സഹിതം 102 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. ഏകദിന കരിയറിലെ 15-ാം സെഞ്ച്വറിയാണ് വില്യംസണ്‍ ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ അടിച്ചെടുത്തത്. വെടിക്കെട്ട് സെഞ്ച്വറിക്ക് പിന്നാലെ മറ്റൊരു തകര്‍പ്പന്‍ റെക്കോര്‍ഡും സൂപ്പര്‍ താരത്തെ തേടിയെത്തിയിരിക്കുകയാണ്.

ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കെയ്ന്‍ വില്യംസണ്‍ സ്വന്തമാക്കുന്ന തുടര്‍ച്ചയായ മൂന്നാം സെഞ്ച്വറിയാണിത്. ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഹാട്രിക് ഏകദിന സെഞ്ച്വറി നേടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് ലഹോറില്‍ കെയ്ന്‍ വില്യംസൺ സ്വന്തം പേരിലെഴുതിച്ചേർത്തത്. 2019 ലോകകപ്പിൽ പുറത്താകാതെ 106 റൺസും 2025 ൽ പാകിസ്താനിൽ നടന്ന ത്രിരാഷ്ട്ര പരമ്പരയിൽ 133* റൺസുമാണ് വില്യംസൺ നേരത്തെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ അടിച്ചെടുത്തത്.

Content Highlights: Kane Williamson is the first player to score a hat-trick of hundreds against South Africa in ODI format

dot image
To advertise here,contact us
dot image