കേരളത്തെ രഞ്ജി ട്രോഫി ഫൈനലിലെത്തിച്ചത് ഹെൽമറ്റല്ല; സൽമാൻ നിസാറിന്റെ ധീരത; പ​രി​ശീ​ല​ക​ൻ ഖു​റാ​സി​യ

ഫൈനലിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച ഒരാളാണ് അ​മ​യ് ഖു​റാ​സി​യ

dot image

ചരിത്രത്തിലാദ്യമായി കേരളം ര​ഞ്ജി ട്രോ​ഫി ഫൈ​ന​ലി​ലെത്തിയത് സ​ൽ​മാ​ൻ നി​സാ​റി​ന്‍റെ ഹെ​ൽ​മ​റ്റ് ഭാഗ്യമല്ലെന്നും മറിച്ച് താ​ര​ത്തി​ന്‍റെ അപഞ്ചലമായ ധൈ​ര്യ​മാ​ണെ​ന്നും കേ​ര​ള ക്രി​ക്ക​റ്റ് പ​രി​ശീ​ല​ക​ൻ അ​മേ​യ് ഖു​റേ​സി​യ.

സ​ൽ​മാ​ന്‍റെ ഹെ​ൽ​മ​റ്റ് കേ​ര​ള​ത്തി​ന് ഭാ​ഗ്യം കൊ​ണ്ടു​വ​ന്നു​വെ​ന്ന് പ​ല​യി​ട​ങ്ങ​ളി​ലും ക​ണ്ടു. പ​ക്ഷേ ഭാ​ഗ്യം എ​ന്ന വി​ശേ​ഷ​ണ​ത്തി​ൽ ഒ​തു​ക്കി​നി​ർ​ത്താ​വു​ന്ന ഒന്നല്ല അത്. ബാറ്റർക്ക് തൊട്ടുമുമ്പിൽ ഫീൽഡ് നിൽക്കുക എന്നത് അത്യന്തം അപകടം നിറഞ്ഞതാണ്. ഗുജറാത്തിന് ജയിക്കാൻ വിരലിലെണ്ണാവുന്ന റൺസ് മാത്രം ബാക്കിനിൽക്കെ അത്തരമൊരു റിസ്ക് ഏറ്റെടുക്കാൻ സൽമാൻ നിസാർ സ്വയം തയ്യാറെടുക്കുകയായിരുന്നു. താരത്തിന്റെ ആ ധീരതയാണ് കേരളത്തെ ഫൈനലിലേക്ക് നയിച്ചതെന്നും വാർത്താ സമ്മേളനത്തിൽ ഖു​റേ​സി​യ പറഞ്ഞു.

ഇത്തരത്തിൽ പലരും ഫീൽഡ് നിൽക്കാറുണ്ട്, എന്നാൽ ബാറ്റർമാർ ബാറ്റ് വീശുമ്പോഴേക്ക് ഒഴിഞ്ഞുമാറുകയാണ് പതിവ്, എന്നാൽ സൽമാൻ നിസാർ അതിനെ മുഖാമുഖമാണ് നേരിട്ടത്. അത് കൊണ്ടാണ് പന്ത് ഹെൽമെറ്റിന്റെ തൊട്ടുമധ്യത്തിൽ തട്ടിയതും ക്യാപ്റ്റൻ സച്ചിൻ ബേബിയിലേക്ക് ക്യാച്ച് പോയതും, ഖു​റേ​സി​യ കൂട്ടിച്ചേർത്തു.

അതേ സമയം ഗുജറാത്തിനെ തോൽപ്പിച്ച് ഫൈനലിലെത്തിയ കേരളം വിദർഭയോട് സമനിലപിടിച്ചെങ്കിലും ആദ്യ ഇന്നിങ്‌സ് ലീഡ് നഷ്ടത്തിൽ കിരീടം നഷ്ടമായിരുന്നു. കേരളത്തെ ഫൈനലിലേക്ക് നയിച്ചതിൽ നിർണായക പങ്കുവഹിച്ച ഒരാളാണ് അ​മ​യ് ഖു​റാ​സി​യ. ഖു​റാ​സി​യ അടുത്ത സീസണിലും കേരള ക്രിക്കറ്റ് ടീം പരിശീലകനായി തുടരും. അ​ടു​ത്ത ഒ​രു​വ​ർ​ഷ​ത്തേ​ക്ക് കൂ​ടി കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കാ​ൻ കെസിഎ തീ​രു​മാ​നിച്ചിട്ടുണ്ട്.

Content Highlights: kerala cricket team coach on salman nizar bravery

dot image
To advertise here,contact us
dot image