ഏകദിന ക്രിക്കറ്റിൽ കൂടുതൽ ക്യാച്ചെടുത്ത രണ്ടാമൻ; കോഹ്‍ലിക്ക് മുന്നിൽ ഇനി ജയവർധനെ മാത്രം

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ക്യാച്ചുകളെടുത്തതും വിരാട് കോഹ്‍ലിയാണ്

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ മറ്റൊരു ചരിത്ര നേട്ടവും കൂടി സ്വന്തമാക്കി ഇന്ത്യൻ ഇതിഹാസം വിരാട് കോഹ്‍ലി. ഓസ്ട്രേലിയയ്ക്കെതിരായ സെമി ഫൈനലിൽ രണ്ട് ക്യാച്ചുകളാണ് വിരാട് കോഹ്‍ലി പിടികൂടിയത്. ഇതോടെ ഏകദിന ക്രിക്കറ്റിൽ കൂടുതൽ ക്യാച്ചുകളെടുക്കുന്ന രണ്ടാമത്തെ ഫീൽഡറായി വിരാട് കോഹ്‍ലി. ഓസ്ട്രേലിയൻ മുൻ ഇതിഹാസം റിക്കി പോണ്ടിങ്ങിനെ മറികടന്നാണ് കോഹ്‍ലി രണ്ടാമതെത്തിയത്.

301 ഏകദിന മത്സരങ്ങൾ കളിച്ച വിരാട് കോഹ്‍ലി 161 ക്യാച്ചുകൾ കൈപ്പിടിയിലാക്കി. 375 മത്സരങ്ങളിൽ നിന്നാണ് റിക്കി പോണ്ടിങ് 160 ക്യാച്ചുകൾ സ്വന്തമാക്കിയത്. 448 ഏകദിനങ്ങളിൽ നിന്നായി 218 ക്യാച്ചുകൾ സ്വന്തമാക്കിയ ശ്രീലങ്കൻ മുൻ ഇതിഹാസം മഹേല ജയവർധനെ മാത്രമാണ് ഈ നേട്ടത്തിൽ വിരാട് കോഹ്‍ലിക്ക് മുന്നിലുള്ളത്.

ഏകദിന ക്രിക്കറ്റിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ ക്യാച്ചുകളെടുത്തതും വിരാട് കോഹ്‍ലിയാണ്. 334 മത്സരങ്ങളിൽ നിന്ന് 156 ക്യാച്ചുകളെടുത്ത മുഹമ്മദ് അസ്ഹറുദ്ദീൻ ആണ് രണ്ടാമൻ. 463 മത്സരങ്ങളിൽ നിന്നായി 140 ക്യാച്ചുകളെടുത്ത സച്ചിൻ തെണ്ടുൽക്കർ മൂന്നാം സ്ഥാനത്തുണ്ട്.

Content Highlights: Kohli Surpasses Ponting In most catches in odi Cricket

dot image
To advertise here,contact us
dot image