
ചാംപ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ മിന്നും പ്രകടനം പുറത്തെടുത്തതിന് പിന്നാലെ വിരാട് കോഹ്‌ലിയെ അഭിനന്ദിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. കോഹ്‌ലി ക്രീസിലുണ്ടാകുമ്പോള്‍ ഇന്ത്യന്‍ ഡ്രസിങ് റൂം ശാന്തമായിരിക്കുമെന്നാണ് ആകാശ് ചോപ്ര പറഞ്ഞത്. നിര്‍ണായക പ്രകടനത്തിന് പിന്നാലെ 'കോഹ്‌ലിനൂരെ'ന്ന പുതിയ വിശേഷണവും ചോപ്ര കോഹ്‌ലിക്ക് ചാര്‍ത്തിക്കൊടുത്തിരിക്കുകയാണ്.
Virat Kohli turned up once again when it mattered – this time with a half-century in a chase in the semi-final against Australia 👏
— ICC (@ICC) March 4, 2025
He wins the @aramco POTM award 🎖️ #ChampionsTrophy pic.twitter.com/0wd9zT1Ym8
'കോഹിനൂര്‍ എന്നല്ല, കോഹ്‌ലിനൂര്‍ എന്നാണ് ഞാന്‍ അദ്ദേഹത്തെ വിശേഷിപ്പിക്കാന്‍ ആഗ്രഹിക്കുന്നത്. കോഹിനൂര്‍ എന്നത് ഒരു ദുശ്ശകുനമാണ്. വിരാട് കോഹ്‌ലി ക്രീസിലായിരിക്കുമ്പോള്‍ ഡ്രസിങ് റൂമിലും സ്റ്റാന്‍ഡിലും ശാന്തതയുണ്ടായിരിക്കും. എന്നാല്‍ അദ്ദേഹത്തെ ഭയപ്പെടുന്ന എതിരാളികള്‍ക്ക് കാര്യങ്ങള്‍ അങ്ങനെയല്ല', ചോപ്ര പറഞ്ഞു.
ഓസീസിനെതിരെ കോഹ്‌ലി പുറത്തായ രീതിയെ കുറിച്ചും ആകാശ് ചോപ്ര പ്രതികരിച്ചു. 'മത്സരത്തില്‍ കോഹ്‌ലി പുറത്തായത് അദ്ദേഹത്തിന്റെ രീതിക്ക് ഒരിക്കലും നിരക്കാത്തതായിരുന്നു. വിരാട് കോഹ്‌ലി ഒരു സ്റ്റാറാണ്. ഏത് മത്സരമായാലും അത് അവസാനിക്കുമ്പോള്‍ തന്റെ പേരിന് മുന്നില്‍ ഒരു നക്ഷത്രം വേണമെന്നാണ് കോഹ്‌ലി ആഗ്രഹിക്കുന്നത്', ചോപ്ര കൂട്ടിച്ചേര്‍ത്തു.
അതേസമയം കിങ് കോഹ്‌ലിയുടെ അര്‍ധ സെഞ്ച്വറിക്കരുത്തിലാണ് ഐസിസി ചാംപ്യന്‍സ് ട്രോഫിയില്‍ ടീം ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയത്. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെമിഫൈനലില്‍ വണ്‍ഡൗണായി ഇറങ്ങി 98 പന്തില്‍ അഞ്ച് ബൗണ്ടറിയടക്കം 84 റണ്‍സ് അടിച്ചെടുത്താണ് കോഹ്‌ലി പുറത്തായത്. ഇന്ത്യയുടെ നാല് വിക്കറ്റ് വിജയത്തില്‍ നിര്‍ണായക ഇന്നിങ്‌സ് കാഴ്ച വെച്ച കോഹ്ലിയായിരുന്നു മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടതും.
Content Highlights: “Kohlinoor”: Aakash Chopra honours Virat Kohli with a new title after his match-winning performance against Australia in semifinal