'പാക് സ്റ്റേഡിയവും ചാംപ്യൻസ് ട്രോഫിയിൽ നിന്ന് പുറത്തായി'; ഇന്ത്യ ഫൈനലിലെത്തിയതിന് പിന്നാലെ ട്രോൾ വർഷം

ദുബായ് സ്റ്റേഡിയത്തിലാണ് ചാംപ്യൻസ് ട്രോഫി ഫൈനൽ നടക്കുക

dot image

ഇന്നലെ നടന്ന ചാംപ്യൻസ് ട്രോഫി സെമിപോരാട്ടത്തിൽ ഓസീസിനെ നാല് വിക്കറ്റിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ്. ഇന്ത്യ ഫൈനലിലെത്തിയതോടെ ഗ്രൂപ്പ് ഘട്ടത്തിൽ ഒറ്റ മത്സരം പോലും ജയിക്കാതെ ടൂർണമെന്റിൽ നിന്നും പുറത്തായ ആതിഥേയരായ പാകിസ്താന് വീണ്ടും തിരിച്ചടിയേറ്റിരിക്കുകയാണ്. ഫൈനൽ നടക്കുക ദുബായ് സ്റ്റേഡിയത്തിൽ വെച്ചാവും എന്നത് കൊണ്ടാണ് അത്.

ആഭ്യന്തര സംഘർഷം മൂലം പാകിസ്താനിൽ കളിക്കാൻ വിസമ്മതിച്ച ഇന്ത്യയുടെ മത്സരം ദുബായിലാണ് നടന്നിരുന്നത്. ഇന്നലെ നടന്ന ഓസീസ്-ഇന്ത്യ സെമിപോരാട്ടവും ദുബായിലായിരുന്നു. ഇന്ത്യ ഫൈനലിലെത്തിയാൽ മത്സരം ദുബായിലാകുമെന്ന് ഐസിസിയും പാക് ക്രിക്കറ്റ് ബോർഡും നേരത്തെ തന്നെ ധാരണയിലെത്തിയിരുന്നു. ഫൈനലിൽ ഇന്ത്യ ഇല്ലെങ്കിൽ ലാഹോറിലാണ് ഫൈനൽ നടത്താൻ പിസിബി തീരുമാനിച്ചിരുന്നത്.

ടൂര്‍ണമെന്റ് ആരംഭിക്കുംമുമ്പ് സ്റ്റേഡിയങ്ങളുടെ നവീകരണത്തിനായി വന്‍ തുക പിസിബി ചെലവഴിക്കുകയും ചെയ്തിരുന്നു. ആതിഥേയരായിട്ടും ഫൈനല്‍ മത്സരം സംഘടിപ്പിക്കാനാകാത്തത് രാജ്യത്തെ ആരാധകരെ സംബന്ധിച്ച് നിരാശയാണ്. എന്നാൽ സാമൂഹിക മാധ്യമങ്ങളിൽ നിരവധി ട്രോളുകളും ഇതുമായി ബന്ധപ്പെട്ട് നടക്കുന്നുമുണ്ട്.

ഓസീസിനെ തോൽപ്പിച്ച് ഇന്ത്യ ചാംപ്യൻസ് ട്രോഫി ഫൈനലിലെത്തിയതിന് പിന്നാലെ ദുബായ് ഇന്റർനാഷണൽ സ്റ്റേഡിയത്തിൽ മാർച്ച് 9 ന് നടക്കാനിരിക്കുന്ന ഫൈനൽ പോരാട്ടത്തിന്റെ ടിക്കറ്റുകൾ വിറ്റുകഴിഞ്ഞു. 12 വിഭാഗങ്ങളിലുള്ള ടിക്കറ്റുകളാണ് വിൽപ്പനയ്‌ക്കെത്തിയിരുന്നത്. ഇതിൽ മൂന്ന് ലക്ഷം രൂപ വരെയുള്ള ടിക്കറ്റുകൾ പോലും മിനിറ്റുകൾക്കകം വിറ്റഴിഞ്ഞതായി അധികൃതർ പറഞ്ഞു. ഇന്ന് നടക്കുന്ന ദക്ഷിണാഫ്രിക്ക- ന്യൂസിലാൻഡ് സെമി ഫൈനൽ വിജയികളെയാകും ദുബായിൽ ഇന്ത്യ നേരിടുക.

Content Highlights: Pak Stadium also ruled out of Champions Trophy; Troll after India reached the final

dot image
To advertise here,contact us
dot image