
ഐസിസി ചാംപ്യന്‍സ് ട്രോഫി ടൂര്‍ണമെന്റില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലിലേക്ക് മുന്നേറിയിരിക്കുകയാണ് ടീം ഇന്ത്യ. ദുബായില്‍ നടന്ന സെമി ഫൈനല്‍ പോരാട്ടത്തില്‍ നാല് വിക്കറ്റിനാണ് രോഹിത് ശര്‍മയും സംഘവും വിജയം സ്വന്തമാക്കിയത്. ഓസീസ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം 11 പന്തുകള്‍ ബാക്കിനില്‍ക്കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു.
മത്സരത്തില്‍ ഓസീസ് ബാറ്റിങ്ങിനിടെ ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും വിരാട് കോഹ്‌ലിയും രവീന്ദ്ര ജഡേജയും തമ്മിലുള്ള രസകരമായ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. രവീന്ദ്ര ജഡേജ എറിഞ്ഞ ഓവറിനിടെ വിക്കറ്റ് കീപ്പര്‍ കെ എല്‍ രാഹുലും വിരാട് കോഹ്‌ലിയും ചേര്‍ന്ന് സംസാരിക്കുകയായിരുന്നു. ഓവറിന്റെ മധ്യത്തില്‍ വ്യത്യസ്തമായ എന്തെങ്കിലും ബൗളര്‍ക്ക് പരീക്ഷിക്കാന്‍ കഴിയുമോ എന്നായിരുന്നു ചര്‍ച്ച.
ഓവര്‍ അവസാനിക്കാന്‍ മൂന്ന് പന്തുകള്‍ ബാക്കിനില്‍ക്കവേയായിരുന്നു രാഹുലും വിരാടും സംസാരിച്ചത്. ഇതുകേട്ട ജഡേജ നിങ്ങളിവിടെ സംസാരിച്ച് നില്‍ക്കൂ ഞാന്‍ ഈ ഓവര്‍ തീര്‍ത്തിട്ട് വരാമെന്ന് പറഞ്ഞ് ബോളിങ് ക്രീസിലേക്ക് പോവുകയായിരുന്നു.
Jab tak baat hogi, ek aur over hojayegi! 🤣
— Star Sports (@StarSportsIndia) March 4, 2025
That’s the speed of #Jadeja – blink, and the over’s done! Some on field stump mic gold!#ChampionsTrophyOnJioStar 👉 🇮🇳🆚🇦🇺 LIVE NOW on Star Sports 1, Star Sports 1 Hindi, Star Sports 2 & Sports18-1!
📺📱 Start Watching FREE on… pic.twitter.com/nsIpsZyAbb
താരങ്ങളുടെ സംഭാഷണം ഇങ്ങനെ:
രാഹുല്‍: പിച്ചില്‍ നിന്ന് കാര്യമായ ടേണുകള്‍ കിട്ടുന്നില്ല..
കോഹ്‌ലി: ഒരു സ്ലിപ്പ് വെക്കാം. മൂന്ന് പന്തുകളാണ് ബാക്കിയുള്ളത്. ഒന്നെങ്കിലും സ്പിന്‍ ചെയ്യുമായിരിക്കും
രാഹുല്‍: ഇതുവരെ ഒറ്റ പന്തു മാത്രമാണ് ഇങ്ങനെ തിരിഞ്ഞിട്ടുള്ളത്
ജഡേജ: നിങ്ങള്‍ ഇവിടെ സംസാരിച്ച് നിന്നോ. ഞാന്‍ പോയി ബാക്കിയുള്ള മൂന്ന് പന്തുകള്‍ എറിഞ്ഞിട്ടുവരാം..
മൈക്ക് സ്റ്റംപ് പിടിച്ചെടുത്ത താരങ്ങളുടെ സംഭാഷണത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
Content Highlights: Ravindra Jadeja interrupts KL Rahul, Virat Kohli for wasting time in middle of his over, Video Goes Viral