'സെഞ്ച്വറിയല്ല, ആ​ഗ്രഹിക്കുന്നത് ഹാപ്പി ഇന്ത്യൻ ടീം'; ഓസീസിനെതിരായ പ്രകടനത്തിൽ വിരാട് കോഹ്‍ലി

'പാർടണർഷിപ്പുകൾക്ക് പ്രധാന്യമുണ്ടെന്ന് മനസിലാക്കിയാണ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തുകൊണ്ടിരുന്നത്'

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഓസ്ട്രേലിയയെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നതിന് പിന്നാലെ പ്രതികരണവുമായി പ്ലെയർ ഓഫ് ദ മാച്ച് വിരാട് കോഹ്‍ലി. ഏകദിന ക്രിക്കറ്റിലെ ഫോമിൽ ആശങ്കയുണ്ടോയെന്ന ചോദ്യത്തിലായിരുന്നു കോഹ്‍ലിയുടെ പ്രതികരണം. അത്തരം കാര്യങ്ങൾ ഞാൻ ചിന്തിച്ചിട്ടില്ല. വ്യക്തി​ഗത നേട്ടങ്ങൾ ടീമിനെ വിജയത്തിലേക്ക് നയിക്കുമ്പോൾ സ്വഭാവികമായി വന്നുചേരുന്നതാണ്. ടീമിനെ വിജയത്തിലെത്തിക്കുന്നതാണ് എനിക്ക് സന്തോഷം. സെഞ്ച്വറി തികയ്ക്കാൻ കഴിഞ്ഞെങ്കിൽ അത് സന്തോഷമാണ്. സെ‍ഞ്ച്വറി നേടിയില്ലെങ്കിലും ഇന്ത്യൻ ഡ്രെസ്സിങ് റൂം സന്തോഷത്തിലായിരിക്കണം. എന്റെ കരിയറിൽ അതിനുവേണ്ടിയാണ് ഞാൻ ശ്രമിച്ചിട്ടുള്ളത്. വ്യക്തി​ഗത നേട്ടങ്ങൾ എനിക്ക് ലക്ഷ്യമില്ല. ഇനിയും ഇന്ത്യയ്ക്കായി മികച്ച പ്രകടനം നടത്താൻ കഴിയണമെന്നാണ് ആ​ഗ്രഹം. മത്സരശേഷം വിരാട് കോഹ്‍ലി പ്രതികരിച്ചു.

പാകിസ്താനെതിരെ കളിച്ച ഇന്നിം​ഗ്സിന് സമാനമായിരുന്നു ഞാൻ ഓസ്ട്രേലിയയ്ക്കെതിരെയും കളിച്ചത്. സാഹചര്യങ്ങൾ മനസിലാക്കി അതിന് അനുസരിച്ച് ഞാൻ കളിക്കാൻ ശ്രമിച്ചു. പാർടണർഷിപ്പുകൾക്ക് പ്രധാന്യമുണ്ടെന്ന് മനസിലാക്കിയാണ് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്തുകൊണ്ടിരുന്നത്. ഞാൻ ഔട്ടായപ്പോൾ മത്സരം വേ​ഗത്തിൽ ഫിനിഷ് ചെയ്യാനായിരുന്നു ശ്രമം. അത്തരത്തിൽ വേ​ഗത്തിൽ മത്സരം ഫിനിഷ് ചെയ്യാനാണ് പലപ്പോഴും ഞാൻ ശ്രമിക്കാറുള്ളത്. എന്നാൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് മാത്രമെ കളിക്കാൻ കഴിയൂ. വിരാട് കോഹ്‍ലി വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫി സെമി ഫൈനലിൽ ഓസ്ട്രേലിയയെ നാല് വിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനൽ ഉറപ്പിച്ചത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ 49.3 ഓവറിൽ 264 റൺസിൽ എല്ലാവരും പുറത്തായി. മറുപടി ബാറ്റിങ്ങിൽ 48.1 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 84 റൺസെടുത്ത വിരാട് കോഹ്‍ലിയാണ് ഇന്ത്യയുടെ ടോപ് സ്കോറർ.

Content Highlights: The milestones they happen along the way towards victory says Virat Kohli

dot image
To advertise here,contact us
dot image