
ചാംപ്യന്‍സ് ട്രോഫിയില്‍ ഇന്ത്യ-ഓസ്‌ട്രേലിയ സെമി ഫൈനല്‍ മത്സരത്തിനിടെ ഗ്യാലറിയിൽ ഇരുന്നുറങ്ങുന്ന നടി അനുഷ്‌ക ശര്‍മയുടെ ദൃശ്യങ്ങള്‍ വൈറല്‍. അനുഷ്കയുടെ പങ്കാളി വിരാട് കോഹ്ലി ശ്രേയസ് അയ്യര്‍ക്കൊപ്പം ക്രീസില്‍ തുടരുന്നതിനിടെയുള്ളതാണ് സംഭവം. വെള്ള ടീഷര്‍ട്ട് ധരിച്ച് കവിളില്‍ വിരലുവെച്ച് കണ്ണുംപൂട്ടിയിരിക്കുന്ന അനുഷ്‌കയാണ് ദൃശ്യങ്ങളിലുള്ളത്.
anushka slept lolz it was so funny to watch 😭😭😭pic.twitter.com/Q4XkUVHnux
— . (@madhub4la) March 5, 2025
ദൃശ്യങ്ങൾ ലൈവ് സ്ക്രീനിൽ പ്രത്യക്ഷപ്പെട്ടതോടെ വിഷയത്തില്‍ വലിയ ചർച്ചയാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് വന്നത്. പ്രധാന മത്സരങ്ങളിലെല്ലാം കോഹ്ലിയുടെ ബാറ്റിങ് കാണാൻ പങ്കാളി അനുഷ്ക ശർമയും ഗാലറിയിൽ നിറസാന്നിധ്യമായി ഉണ്ടാകാറുണ്ട്. കോഹ്ലിയുടെ ബൗണ്ടറികൾക്കും സെഞ്ച്വറികൾക്കും ഗ്യാലറിയിലിരുന്ന് ആഘോഷിക്കുന്ന അനുഷ്കയുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാവാറുമുണ്ട്. എന്നാൽ അതേ അനുഷ്ക ഇപ്പോൾ ഉറക്കം തൂങ്ങുന്നത് അപൂർവകാഴ്ചയാണെന്നാണ് ആരാധകരിൽ ചിലരുടെ കണ്ടെത്തൽ.
ഇത് ഇന്ത്യന്‍ അമ്മമാരുടെ തനിപ്പകര്‍പ്പാണെന്നും അനുഷ്ക പ്രാര്‍ഥിക്കുകയാണെന്നുമെല്ലാം കമന്റുകളുണ്ട്. 'അമ്മമാര്‍ സാധാരണരീതിയില്‍ ഇങ്ങനെയാണ് ഉറങ്ങാറ്. പ്രത്യേകിച്ച് ഇന്ത്യന്‍ അമ്മമാർ. കുഞ്ഞുകളെ നോക്കി അനുഷ്ക ക്ഷീണിച്ച് ഉറങ്ങിയതായിരിക്കും. കുഞ്ഞുങ്ങളെ പരിചരിക്കുക എന്നത് എളുപ്പമുള്ള പണിയല്ല' എന്നെല്ലാമാണ് കമന്റുകൾ. പങ്കാളിയായ വിരാട് കോഹ്ലി തകർത്തടിക്കാൻ അനുഷ്ക കണ്ണടച്ച് പ്രാർത്ഥിക്കുകയാണെന്നും ആരാധകരിൽ ചിലർ അഭിപ്രായപ്പെട്ടു.
മത്സരത്തില്‍ വിരാട് കോഹ്ലി അർധ സെഞ്ച്വറി നേടുകയും ഓസ്‌ട്രേലിയയെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് ഇന്ത്യ, ഫൈനലില്‍ പ്രവേശിക്കുകയും ചെയ്തു. 2017-ലാണ് വിരാട് കോഹ്ലിയും ബോളിവുഡ് സൂപ്പർ താരമായ അനുഷ്‌ക ശർമയും തമ്മില്‍ വിവാഹിതരായത്. ഇരുവര്‍ക്കും വാമിക, അകായ് എന്നീ പേരുകളുള്ള രണ്ട് കുഞ്ഞുങ്ങളുണ്ട്.
Content Highlights: Anushka Sharma feels sleepy during India vs Australia Champions Trophy semi-final