
സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇംഗ്ലണ്ട് താരം ബ്രൈഡൻ കര്‍സിന് പരിക്കുകാരണം ഐപിഎൽ 2025 സീസൺ നഷ്ടമായിരിക്കുകയാണ്. കർസിന് പകരക്കാരനായി സണ്‍റൈസേഴ്‌സ് ദക്ഷിണാഫ്രിക്കൻ ഓള്‍റൗണ്ടര്‍ വിയാന്‍ മള്‍ഡറെ സൈന്‍ ചെയ്യുകയും ചെയ്തു. ഈ മാസം ആരംഭിക്കുന്ന പുതിയ സീസണില്‍ മള്‍ഡര്‍ സൺറൈസേഴ്സിന് വേണ്ടി ഇറങ്ങും.
🚨 BRYDON CARSE RULED OUT OF IPL 2025. 🚨
— Mufaddal Vohra (@mufaddal_vohra) March 6, 2025
- Wiaan Mulder has replaced him in SRH squad. pic.twitter.com/rLAvijM23r
ചാംപ്യന്‍സ് ട്രോഫി പോരാട്ടത്തിനിടെയാണ് ബ്രൈഡൻ കര്‍സിന് പരിക്കേൽക്കുന്നത്. കാലിനേറ്റ പരിക്കാണ് താരത്തിന് തിരിച്ചടിയായത്. കര്‍സിന് പകരം ഇംഗ്ലണ്ടിന്റെ ചാംപ്യന്‍സ് ട്രോഫി ടീമില്‍ രഹാന്‍ അഹമദിനെ ഉൾപ്പെടുത്തിയിരുന്നു. പിന്നാലെ കർസിന് ഐപിഎല്ലിലും നഷ്ടമാവുകയായിരുന്നു.
അടിസ്ഥാന വിലയായ ഒരു കോടി മുടക്കിയാണ് മെഗാ ലേലത്തില്‍ സൺറൈസേഴ്സ് ഹൈദരാബാദ് കര്‍സിനെ സ്വന്തമാക്കിയത്. ലേലത്തില്‍ പക്ഷേ മള്‍ഡറെ ആരും വിളിച്ചെടുത്തിരുന്നില്ല. നിലവില്‍ 75 ലക്ഷത്തിനാണ് മള്‍ഡര്‍, കര്‍സിന് പകരക്കാരനായി ടീമിലെത്തുന്നത്.
ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി 11 ടി20 മത്സരങ്ങളും 25 ഏകദിനങ്ങളും 18 ടെസ്റ്റ് മത്സരങ്ങളും മൾഡർ കളിച്ചിട്ടുണ്ട്. 60 വിക്കറ്റും 970 റണ്‍സുമാണ് താരത്തിന്റെ സമ്പാദ്യം. ചാംപ്യന്‍സ് ട്രോഫിയില്‍ മികച്ച പ്രകടനമാണ് മള്‍ഡര്‍ പുറത്തെടുത്തത്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ കൂടുതല്‍ വിക്കറ്റെടുത്ത താരം മള്‍ഡറാണ്. ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തില്‍ 7.2 ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റെടുത്തതാണ് താരത്തിന്റെ മികച്ച പ്രകടനം.
Content Highlights: Brydon Carse Ruled Out of IPL 2025, Sunrisers Hyderabad Bring in Wiaan Mulder