'ആവേശകരമായ ഫൈനൽ ഉണ്ടാവും, ഞാൻ ന്യൂസിലാൻഡിനെ പിന്തുണയ്ക്കും': ഡേവിഡ് മില്ലർ

'സെമിയിൽ രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ പിച്ചിന്റെ സ്വഭാവം മാറുകയും അത് ന്യൂസിലാൻഡ് സ്പിന്നർമാരെ പിന്തുണയ്ക്കുകയും ചെയ്തു'

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനലിൽ ന്യൂസിലാൻഡിനോട് പരാജയപ്പെട്ടെങ്കിലും ദക്ഷിണാഫ്രിക്കൻ താരം ഡേവിഡ് മില്ലറുടെ പ്രകടനം വേറിട്ടുനിന്നിരുന്നു. പിന്നാലെ തോൽവിയിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദക്ഷിണാഫ്രിക്കൻ ബാറ്റർ. 'ബാറ്റിങ്ങിന് അനുകൂലമായ പിച്ച് ആയിരുന്നെങ്കിലും 360 റൺസ് പിന്തുടരുക എളുപ്പമല്ല. രണ്ടാമത് ബാറ്റ് ചെയ്തപ്പോൾ പിച്ചിന്റെ സ്വഭാവം മാറുകയും അത് ന്യൂസിലാൻഡ് സ്പിന്നർമാരെ പിന്തുണയ്ക്കുകയും ചെയ്തു. അതുകൊണ്ടാണ് നിർണായകമായ ചില വിക്കറ്റുകൾ ന്യൂസിലാൻഡിന് വീഴ്ത്താൻ കഴിഞ്ഞത്.' ഡേവിഡ് മില്ലർ മത്സരശേഷം പ്രതികരിച്ചു.

'ഐസിസി ചാംപ്യൻസ് ട്രോഫിക്ക് ആവേശകരമായ ഒരു ഫൈനൽ ഉണ്ടാകുമെന്നും ഡേവിഡ് മില്ലർ പ്രതികരിച്ചു. ഒരു കാര്യം സത്യസന്ധമായി ഞാൻ പറയുകയാണ്. ഫൈനലിൽ ഞാൻ പിന്തുണയ്ക്കുന്നത് ന്യൂസിലാൻഡിനെ ആയിരിക്കും.' ഡേവിഡ് മില്ലർ വ്യക്തമാക്കി.

ചാംപ്യൻസ് ട്രോഫി സെമിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 റൺസിന്റെ വിജയമാണ് ന്യൂസിലാൻഡ് നേടിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 362 റൺസെടുത്തു. 108 റൺസെടുത്ത രചിൻ രവീന്ദ്ര, 102 റൺസെടുത്ത കെയ്ൻ വില്യംസൺ എന്നിവരുടെ മികവിലാണ് ന്യൂസിലാൻഡ് മികച്ച സ്കോറിലേക്കെത്തിയത്.

മറുപടി ബാറ്റിങ്ങിൽ 50 ഓവർ പൂർത്തിയാകുമ്പോൾ ന്യൂസിലാൻഡിന് ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 312 റൺസെടുക്കാനെ സാധിച്ചുള്ളു. 67 പന്തിൽ 10 ഫോറും നാല് സിക്സറും സഹിതം പുറത്താകാതെ 100 റൺസെടുത്ത ഡേവിഡ് മില്ലറാണ് ന്യൂസിലാൻഡ് നിരയിൽ തിളങ്ങിയത്. ദക്ഷിണാഫ്രിക്കൻ സ്കോർ ഒമ്പതിന് 256 എന്നാകുമ്പോൾ മില്ലർ 42 റൺസ് മാത്രമെ നേടിയിരുന്നുള്ളു. അവസാന ഓവറുകളിലാണ് മില്ലർ തന്റെ പ്രഹരശേഷി പുറത്തെടുത്തത്.

Content Highlights: David Miller says will support New Zealand in CT final

dot image
To advertise here,contact us
dot image