വെറുതെയല്ല അയാളെ ക്രിക്കറ്റിന്റെ ദൈവമെന്ന് വിളിച്ചത്; 52-ാം വയസ്സിലും ക്‌ളാസും മാസും വിടാതെ സച്ചിൻ; വീഡിയോ

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് പത്ത് വർഷത്തിലധികമായിട്ടും ക്ലാസ്സ് വിടാതെയായിരുന്നു സച്ചിന്റെ ഈ രണ്ട് പ്രകടനവും

dot image

ഇന്റർനാഷണൽ മാസ്റ്റേഴ്സ് ലീഗ് ടി20 യിൽ ഇന്നലെ ഓസീസിനെതിരെ നടന്ന മത്സരത്തിലും തകർത്തടിച്ച് ഇന്ത്യയുടെ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. മത്സരത്തിൽ 95 റൺസിന് ഇന്ത്യ തോറ്റെങ്കിലും സച്ചിന്റെ പ്രകടനം കാണികൾക്ക് വിരുന്നായി. 269 റൺസ് എന്ന ഓസീസിനെതിരെ കൂറ്റൻ ലക്ഷ്യം പിന്തുടർന്ന ഇന്ത്യൻ നിരയിൽ തിളങ്ങിയ ഒരേ ഒരു താരവും സച്ചിനായിരുന്നു.

33 പന്തില്‍ 64 റൺസാണ് സച്ചിൻ നേടിയത്. 27 പന്തിൽ താരം അർധ ശതകത്തിലെത്തി. നാല് സിക്‌സറും ഏഴ് ഫോറുകളും മാസ്റ്റർ ബ്ലാസ്റ്ററുടെ ബാറ്റിൽ നിന്ന് പിറന്നു. 195 റൺസായിരുന്നു സചിന്റെ സ്ട്രൈക്ക് റേറ്റ്. കഴിഞ്ഞ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലും സച്ചിൻ മികച്ച പ്രകടനം നടത്തിയിരുന്നു. 21 പന്തിൽ അഞ്ച് ഫോറുകളും ഒരു സിക്സറുമടക്കം 34 റൺസ് സച്ചിൻ നേടിയിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ച് പത്ത് വർഷത്തിലധികമായിട്ടും ക്ലാസ്സ് വിടാതെയായിരുന്നു സച്ചിന്റെ ഈ രണ്ട് പ്രകടനം.

അതേ സമയം ഇന്നലെ ഓസീസിനോട് തോറ്റെങ്കിലും പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നമതായി തുടരുകയാണ്. നാല് മത്സരങ്ങൾ കളിച്ചപ്പോൾ ശ്രീലങ്ക, ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട് എന്നീ ടീമുകളെ ഇന്ത്യ തോൽപ്പിച്ചിരുന്നു. ഇന്നലെ ഷെയ്ന്‍ വാട്സന്‍റെയും ബെന്‍ ഡങ്കിന്‍റെയും സെഞ്ച്വ‌റികളുടെ മികവില്‍ 20 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ഓസീസ് 269 റൺസെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇന്ത്യ മാസ്റ്റേഴ്സ് നിശ്ചിത 20 ഓവറിൽ 174 റൺസിന് ഓൾഔട്ടാവുകയായിരുന്നു.

Content Highlights: IML 2025: sachin tendulkkar oustanding perfomance continues

dot image
To advertise here,contact us
dot image