'ധോണിയേക്കാൾ ഒരുപടി മുന്നിൽ, ഇതിഹാസങ്ങളിലെ ഇതിഹാസം'; അത് കോഹ്‍ലിയെന്ന് കപിൽദേവ്

'തീർച്ചയായും ഈ മികവുകൾ ധോണിയിലുമുണ്ട്. എന്നാൽ ധോണിയേക്കാൾ ഒരുപടി മുന്നിലാണ് കോഹ്‍ലി'

dot image

ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം വിരാട് കോഹ്‍ലിയെ പ്രശംസിച്ച് മുൻ താരം കപിൽ ദേവ്. വലിയ വെല്ലുവിളികൾ ഏറ്റെടുക്കാൻ കോഹ്‍ലിക്ക് മടിയില്ല. വെല്ലുവിളികളാണ് കോഹ്‍ലിയുടെ ഊർജത്തിന് കാരണം. കുറച്ച് താരങ്ങളിൽ മാത്രമെ അത്തരമൊരു ആവേശം കാണാറുള്ളു. ഓരോ മത്സരവും എങ്ങനെ വിജയിപ്പിക്കാനും കോഹ്‍ലിക്ക് കഴിയും. തീർച്ചയായും ഈ മികവുകൾ ധോണിയിലുമുണ്ട്. എന്നാൽ ധോണിയേക്കാൾ ഒരുപടി മുന്നിലാണ് കോഹ്‍ലി. തീർച്ചയായും ഇതിഹാസങ്ങളിലെ ഇതിഹാസം കോഹ്‍ലിയാണ്. കപിൽദേവ് ഇന്ത്യ ടുഡെയോട് പ്രതികരിച്ചു.

ഇന്ത്യൻ സൂപ്പർതാരം വിരാട് കോഹ്‍ലി മറ്റൊരു ചരിത്ര നേട്ടത്തിന് അരികിലാണ്. ഞായറാഴ്ച നടക്കുന്ന ഐസിസി ചാംപ്യൻസ് ട്രോഫി ഫൈനലിൽ ന്യൂസിലാൻഡിനെ പരാജയപ്പെടുത്തിയാൽ ഇന്ത്യയ്ക്ക് കിരീടം നേടാം. അങ്ങനെയെങ്കിൽ കോഹ്‍ലിയുടെ കരിയറിൽ രണ്ടാം ചാംപ്യൻസ് ട്രോഫി നേട്ടമാകും ഇത്. മുമ്പ് 2013ലാണ് കോഹ്‍ലി ചാംപ്യൻസ് ട്രോഫി ഇന്ത്യൻ ടീമിനൊപ്പം നേടിയത്. 2017ൽ കോഹ്‍ലി നായകനായ ടീം ഫൈനലിൽ പാകിസ്താനോട് പരാജയപ്പെടുകയായിരുന്നു.

ഇന്ത്യൻ ടീമിനൊപ്പം മൂന്ന് ഐസിസി കിരീടങ്ങളും കോഹ്‍ലി സ്വന്തമാക്കിയിട്ടുണ്ട്. 2011 ഏകദിന ലോകകപ്പ്, 2013ലെ ചാംപ്യൻസ് ട്രോഫി, 2024 ട്വന്റി 20 ലോകകപ്പ് തുടങ്ങിയവയാണ് ആ നേട്ടങ്ങൾ. ഇന്ത്യൻ ടീമിനൊപ്പം നാലാമത്തെ ഐസിസി കിരീടമാണ് വിരാട് കോഹ്‍ലി ലക്ഷ്യമിടുന്നത്.

Content Highlights: Kapil Dev says Kohli is 'greatest among greats'

dot image
To advertise here,contact us
dot image