ആര്‍സിബിക്കൊപ്പം IPL കിരീടം നേടുന്നതോടെ കോഹ്‌ലിയുടെ ഐതിഹാസിക കരിയർ പൂർണതയിലെത്തും: ഡിവില്ലിയേഴ്സ്

'ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ പൂര്‍ണ്ണ അംഗീകാരം അദ്ദേഹം അര്‍ഹിക്കുന്നു'

dot image

റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനൊപ്പം ഐപിഎല്‍ കിരീടമുയര്‍ത്തുന്നത് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലിയുടെ ഐതിഹാസിക കരിയര്‍ പൂര്‍ണതയിലെത്തിക്കുമെന്ന് മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സ്. വിരാട് കോഹ്‌ലിയും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവും ഇതുവരെ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടിട്ടില്ല. മാര്‍ച്ച് 22 ന് ഐപിഎല്‍ 2025 സീസണ്‍ ആരംഭിക്കുന്ന സാഹചര്യത്തിലാണ് ആര്‍സിബിയുടെ മുന്‍ താരമായ ഡിവില്ലിയേഴ്സ് സഹതാരമായിരുന്ന വിരാട് കോഹ്‌ലിയുടെ കരിയറിനെ കുറിച്ച് അഭിപ്രായം പ്രകടിപ്പിച്ചത്.

'വിരാട് കോഹ്‌ലി തന്റെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന്, പുതിയ ഷോട്ടുകള്‍ പരീക്ഷിച്ചുനോക്കി, കളിയുടെ വ്യത്യസ്ത വശങ്ങള്‍ പര്യവേക്ഷണം ചെയ്യുന്നത് കാണുമ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ആ കഴിവ് അദ്ദേഹത്തില്‍ എപ്പോഴും ഉണ്ടായിരുന്നു. ആര്‍സിബിക്കൊപ്പം ഐപിഎല്‍ കിരീടം നേടുന്നത് അദ്ദേഹത്തിന്റെ മികച്ച കരിയറിന് തികഞ്ഞ ഫിനിഷിംഗ് ടച്ച് ആയിരിക്കും', ജിയോ ഹോട്ട്സ്റ്റാറിലെ ഒരു എപ്പിസോഡില്‍ ഡിവില്ലിയേഴ്സ് പറഞ്ഞു.

'കഴിഞ്ഞ സീസണില്‍ അദ്ദേഹം മികച്ച പ്രകടനം കാഴ്ചവെച്ചു. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് ഒരു പ്രശ്നമായിരുന്നില്ല. ടീമിന് ആവശ്യമായ സംഭാവനകള്‍ നല്‍കി അദ്ദേഹത്തിന്റെ പങ്ക് കൃത്യമായി നിര്‍വഹിച്ചു. ആര്‍സിബിയുടെ മുന്നേറ്റത്തില്‍ നിര്‍ണായക പങ്ക് വഹിച്ചതിന്റെ പൂര്‍ണ്ണ അംഗീകാരം അദ്ദേഹം അര്‍ഹിക്കുന്നു ,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlights: Winning IPL with RCB would be perfect finishing touch to Virat Kohli's phenomenal career says AB de Villiers

dot image
To advertise here,contact us
dot image