ബുംമ്രയുടെ തിരിച്ചുവരവ് വൈകും; IPL ൽ മുംബൈയ്ക്ക് തിരിച്ചടി

മാർച്ച് അവസാനത്തിലാണ് ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്

dot image

ഇന്ത്യയുടെ സ്റ്റാർ പേസർ ജസ്പ്രീത് ബുംമ്രയ്ക്ക് മത്സര ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിന് സമയമെടുക്കും. ഐപിഎല്ലിന്റെ ആദ്യ രണ്ട് ആഴ്ചകൾ താരത്തിന് നഷ്ടമാകുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ബോർഡർ ഗാവസ്‌കർ ട്രോഫിയിലെ അവസാന മത്സരത്തിൽ പരിക്കേറ്റ താരത്തിന് ആദ്യം ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയും ശേഷം ചാംപ്യൻസ് ട്രോഫിയും നഷ്ടമായിരുന്നു. നിലവിൽ ബെംഗളൂരുവിലെ ബിസിസിഐയുടെ സെന്റർ ഓഫ് എക്സലൻസിൽ (സിഒഇ) തിരിച്ചുവരാനുള്ള ത്രീവ ശ്രമത്തിലാണ് ബുംമ്ര.

താരം സിഒഇയിൽ ബൗളിംഗ് പുനരാരംഭിചെങ്കിലും പൂർണ ത്രീവതയിലേക്ക് മാറിയിട്ടില്ല. അങ്ങനെയെങ്കിൽ മുംബൈയ്ക്കായി ആദ്യ മൂന്നോ നാലോ മത്സരങ്ങളിൽ ബുംമ്ര കളിക്കാൻ കഴിയില്ല. മാർച്ച് അവസാനത്തിലോ ഏപ്രിൽ ആദ്യത്തിലോ തന്നെ താരത്തെ സജ്‌ജമാക്കാൻ കഴിയില്ലെന്ന് ബിസിസിഐയും അറിയിച്ചിട്ടുണ്ട്. മാർച്ച് അവസാനത്തിലാണ് ഐപിഎല്ലിന്റെ പുതിയ സീസൺ ആരംഭിക്കുന്നത്.

അതേ സമയം ബുംമ്രയുടെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരിക്കയാണ് ഇന്ത്യൻ ടീമും. ജൂൺ അവസാന വാരം മുതൽ ഇന്ത്യ ഇംഗ്ലണ്ടിനോട് ടെസ്റ്റ് കളിക്കുന്നുണ്ട്. രോഹിത് ടെസ്റ്റ് ക്യാപ്റ്റൻസി ഒഴിയുകയാണെങ്കിൽ പരമ്പരയ്ക്ക് ബുമ്രയെയാണ് പകരം ക്യാപ്റ്റനായി ബിസിസിഐ പ്രാഥമികമായി നിശ്ചയിച്ചിട്ടുള്ളത്.

Content Highlights:Bumrah's return will be delayed; Mumbai suffer setback in IPL

dot image
To advertise here,contact us
dot image