ചാംപ്യന്‍സ് ട്രോഫി ഫൈനല്‍: പരിശീലത്തിനിടെ വിരാട് കോഹ്ലിക്ക് പരിക്കേറ്റു, ഇന്ത്യന്‍ ക്യാംപില്‍ ആശങ്ക

ഫൈനലിന് മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ വിരാട് കോഹ്ലിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ.

dot image

ഐസിസി ചാംപ്യന്‍സ് ലീഗില്‍ ന്യൂസിലാന്‍ഡിനെതിരായ ഫൈനലിന് മുൻപ് ഇന്ത്യന്‍ ടീമില്‍ ആശങ്ക. ഫൈനലിന് മുന്നോടിയായി നടന്ന പരിശീലന സെഷനില്‍ വിരാട് കോഹ്ലിക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ. നെറ്റ്‌സില്‍ ഒരു പേസറെ നേരിടുന്നതിനിടെ കോഹ്ലിയുടെ കണങ്കാലിന് സമീപം പരിക്കേറ്റതായും ഇതിനെ തുടർന്ന് കുറച്ചുനേരം പരിശീലനം നിര്‍ത്തിവയ്‌ക്കേണ്ടി വന്നതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ ടീം ഉടന്‍ തന്നെ കോഹ്‌ലിയെ ചികിത്സിക്കുകയും ചെയ്തു. സംഭവത്തിനുശേഷം വിരാട് കോഹ്ലി മൈതാനത്ത് തന്നെ തുടരുകയും മറ്റുള്ളവര്‍ പരിശീലനം തുടരുന്നത് നിരീക്ഷിക്കുകയും ചെയ്തു. നിലവിലെ സാഹചര്യത്തില്‍ പരിക്ക് അതീവ ഗുരുതരമല്ലെന്നാണ് ഇന്ത്യന്‍ കോച്ചിങ് സ്റ്റാഫുകള്‍ വ്യക്തമാക്കിയത്.

മാര്‍ച്ച് ഒന്‍പതിന് ദുബായ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് ഇന്ത്യ-ന്യൂസിലാന്‍ഡ് ഫൈനല്‍. നീണ്ട 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയും ന്യൂസിലാന്‍ഡും ഒരു ഐസിസി ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ഏറ്റുമുട്ടുന്നത്. ഓസ്‌ട്രേലിയയെയും സൗത്ത് ആഫ്രിക്കയെയും പരാജയപ്പെടുത്തിയാണ് ഇരു ടീമുകളും ഫൈനലിലേക്ക് മുന്നേറിയത്.

content highlights: Virat Kohli Suffers Injury Scare Ahead Of Champions Trophy 2025 Final vs New Zealand

dot image
To advertise here,contact us
dot image