'ഇന്ത്യൻ ടീം ഇത്രയധികം പിന്തുണയ്ക്കുമ്പോൾ, എനിക്ക് വ്യത്യസ്തമായി ബാറ്റ് ചെയ്യണമായിരുന്നു': രോഹിത് ശർമ

പതിവ് അ​ഗ്രസീവ് ബാറ്റിങ് ഉപേക്ഷിച്ച് ഒരൽപ്പം ശാന്തതോടെയാണ് രോഹിത് ഫൈനലിൽ ബാറ്റ് ചെയ്തത്.

dot image

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിൽ ഇന്ത്യ ജേതാക്കളായതിന് പിന്നാലെ പ്രതികരണവുമായി ടീം ക്യാപ്റ്റൻ‌ രോഹിത് ശർമ. ടൂർണമെന്റിൽ ഇന്ത്യ കളിച്ചത് ഏറ്റവും മികച്ച ക്രിക്കറ്റാണ്. അതിന് ഫലമുണ്ടായത് ഏറെ സന്തോഷം നൽകുന്നു. ആക്രമണ ശൈലിയിലാണ് ഞാൻ കളിക്കാറുള്ളത്. എന്നാൽ ഇന്ത്യൻ ടീം ഇത്രയധികം പിന്തുണയ്ക്കുമ്പോൾ ചാംപ്യൻസ് ട്രോഫി ഫൈനലിൽ എനിക്ക് വ്യത്യസ്തമായി കളിക്കണമായിരുന്നു. ഇക്കാര്യം രാഹുൽ ദ്രാവിഡിനോടും ​ഗൗതം ​ഗംഭീറിനോടും ഞാൻ സംസാരിച്ചിരുന്നു. വർഷങ്ങളായി എന്റെ ബാറ്റിങ് ശൈലിക്ക് മാറ്റങ്ങൾ വരുത്തിയിരുന്നു. അതിന് ഫലവുമുണ്ടായി. രോഹിത് ശർമ പ്രതികരിച്ചു.

ഇന്ത്യൻ ടീമിനെ പിന്തുണച്ച എല്ലാവർക്കും നന്ദി പറയുന്നു. ദുബായി സ്വന്തം നാടുപോലെ തോന്നിച്ചു. മത്സരത്തിൽ ഇന്ത്യൻ സ്പിന്നർമാരുടെ പ്രകടനവും മികച്ചതായിരുന്നു. അവരുടെ കരുത്ത് ഇന്ത്യൻ ടീമിന് നന്നായി ​ഗുണം ചെയ്തു. കെ എൽ രാഹുലിനെ ഇന്ത്യൻ മധ്യനിരയിൽ എന്തുകൊണ്ടാണ് ആവശ്യമെന്നത് അയാൾ തെളിയിച്ചു. ഹാർദിക്കിനെ പോലുള്ളവർക്ക് അനായാസം കളിക്കാൻ കാരണമായത് രാഹുലിന്റെ ഇന്നിം​ഗ്സാണ്. എല്ലാത്തിലും വലുതായി ആരാധക പിന്തുണ ഇന്ത്യയ്ക്ക് ഒപ്പമുണ്ടായിരുന്നു. രോഹിത് വ്യക്തമാക്കി.

ഐസിസി ചാംപ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റ് ഫൈനലിൽ ന്യൂസിലാൻഡിനെ നാല് വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് നിശ്ചിത 50 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 251 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ 49 ഓവറിൽ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. 83 പന്തിൽ ഏഴ് ഫോറും മൂന്ന് സിക്സറും സഹിതം രോഹിത് 76 റൺസെടുത്ത രോഹിത് ശർമയാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ. പതിവ് ആക്രമണ ശൈലി ഉപേക്ഷിച്ച് ഒരൽപ്പം ശാന്തതോടെയാണ് രോഹിത് ഫൈനലിൽ ബാറ്റ് ചെയ്തത്.

Content Highlights: Rohit Sharma open ups his changes in batting style

dot image
To advertise here,contact us
dot image